സഹോദരന്‍ വടിവാളുമായി വരുന്നുണ്ടെന്ന് കാമുകി..!!, മൂവാറ്റുപുഴയില്‍ യുവാവിനെ പട്ടാപ്പകല്‍ കഴുത്തിന് വെട്ടിവീഴ്ത്തി
മൂവാറ്റുപുഴ: യുവാവിനെ പട്ടാപ്പകല്‍ കാമുകിയുടെ സഹോദരന്‍ വെട്ടിവീഴ്ത്തി. പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന്‍ അഖില്‍ (19) ആണ് വെട്ടേറ്റത്. സംഭവത്തെ തുടര്‍ന്ന് അഖിലിന്റെ കാമുകിയുടെ സഹോദരന്‍ പൊലീസ് അന്വേഷിക്കുന്നു. ഗുരുതരാവസ്ഥയിലായ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് അഖില്‍.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, അഖിലുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ ബേസില്‍ എല്‍ദോസാണ് യുവാവിനെ ആക്രമിച്ചത്. 130 കവലയ്ക്ക് സമീപം ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സമീപത്തെ മെഡിക്കല്‍ ഷോപ്പില്‍ എത്തിയ അഖിലിനെ ബേസില്‍ വടിവാളുകൊണ്ട് കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് അഖിലിനെ ആശുപത്രിയ്ല്‍ എത്തിച്ചത്.
സഹോദരന്‍ വടിവാളുമായി വീട്ടില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന് കാമുകി അഖിലിന് മുന്നറിയിപ്പ് നല്‍കിയതായി പൊലീസ് പറഞ്ഞു. അഖിലും സഹോദരിയുമായുള്ള ബന്ധത്തിന് സഹോദരന്‍ ബേസില്‍ എതിര്‍ത്തിരുന്നു. ഇവരുടെ ബന്ധം അവസാനിപ്പിക്കുന്നതിന് അഖിലിനെ കൊല്ലാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Click it and Unblock the Notifications