Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്ടി തുറന്നപ്പോള്‍ വെള്ളം നിറച്ച ഗര്‍ഭനിരോധന ഉറ; തട്ടിപ്പ് ശ്രമം കയ്യോടെ പൊക്കി, കേസെടുത്ത് പൊലീസ്

കൊച്ചി : ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ട് പറ്റിക്കപ്പെടുന്നവരുടെ വാര്‍ത്ത ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. ഒണ്‍ലൈന്‍ ചെയ്ത വിലപിടിപ്പുള്ള സാധനത്തിന് പകരം ഇഷ്ടികയും സോപ്പുപെട്ടിയും ഒക്കെയാണ് മിക്കയാളുകള്‍ക്ക് ലഭിക്കാറുള്ളത് .

മൊബൈല്‍ ഫോണിന് ഓര്‍ഡര്‍ ചെയ്തിട്ട് സോപ്പ് പെട്ടി കിട്ടിയ ഒരുപാട് റിപ്പോര്‍ട്ടുകള്‍ നാം നേരത്തെ കണ്ടതാണ്. എന്നാല്‍ ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് എറണാകുളത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത വാച്ചിന് പകരം വെള്ളം നിറച്ച ഗര്‍ഭനിരോധന ഉറയാണ് ഉപഭോക്താവിന് ലഭിച്ചത് . സംഭവം ഇങ്ങനെ,

1

എറണാകുളം ജില്ലയിലെ കരുമാലൂരില്‍ വച്ചാണ് സംഭവം. ഓണ്‍ലൈനിലൂടെ വാച്ച് ആവശ്യപ്പെട്ടയാള്‍ക്ക് ഗര്‍ഭനിരോധന ഉറ നല്‍കിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. കരുമാലൂര്‍ തട്ടാം പടി സ്വദേശി അനില്‍ കുമാറിനെയാണ് ഇത്തരത്തില്‍ പറ്റിക്കാന്‍ ശ്രമിച്ചത്. 2200 രൂപയുടെ വാച്ചായിരുന്നു അനില്‍ കുമാര്‍ പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്നും ഓര്‍ഡര്‍ ചെയ്തത്.

2

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഓര്‍ഡര്‍ ചെയ്ത വാച്ച് ശനിയാഴ്ച ഉച്ചയോടെ കൊറിയറായി എത്തി. രണ്ട് യുവാക്കള്‍ ബൈക്കിലാണ് അനില്‍ കുമാറിന്റെ വീട്ടില്‍ എത്തിയത്. അനില്‍ കുമാറില്‍ നിന്നും പണം വാങ്ങിയ ശേഷമാണ് അവര്‍ കൊറിയര്‍ കൈമാറിയത്.

3

എന്നാല്‍ സാധനത്തിന് തൂക്കം കൂടിയതിനെ തുടര്‍ന്ന് അനില്‍ കുമാര്‍ അപ്പോള്‍ തന്നെ കൊറിയര്‍ തുറന്നുനോക്കി. അപ്പോഴാണ് വെള്ളം നിറച്ച ഗര്‍ഭനിരോധന ഉറ കണ്ടത്. ഉടന്‍ തന്നെ കൊറിയര്‍ എത്തിച്ചവരെ തടഞ്ഞുവയ്ക്കുകയും ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

4

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈന്‍ കമ്പനി കബളിപ്പിച്ചതാണോ, അതോ കൊറിയര്‍ എജന്‍സി തിരിമറി നടത്തിയതാണോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുകയാണ് പൊലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+