Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെവിടെ?അഭ്യൂഹത്തിന് എൽഡിഎഫിന്റെ മറുപടി, തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എ വിജയരാഘവൻ

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ മുഖ്യപ്രചാരക സ്ഥാനത്ത് നിന്ന് ഇടതുമുന്നണി മാറ്റിനിർത്തുന്നുവെന്ന ആക്ഷേപം തള്ളി എ വിജയരാഘവൻ. പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത് പിണറായി വിജയൻ തന്നെയാണ്. കൊവിഡ് കാലത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കാനാണ് മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാത്തത്. ഇടതുമുന്നണിക്ക് വൻ മുന്നേറ്റമുണ്ടാകുന്ന തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനലാപ്പിൽ പോര് നായകനെച്ചൊല്ലിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സൈബർ പ്രചാരണത്തിലേക്ക് മാറിയത് കഴിഞ്ഞ ദിവസം മുതൽ യുഡിഎഫും ബിജെപിയും പ്രചരാണയുധമാക്കിയിരുന്നു. മുഖ്യമന്ത്രി എവിടെയെന്ന് ചോദിച്ച് അഴിമതി ആരോപണങ്ങളെല്ലാം ഊന്നിപ്പറഞ്ഞാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്.

Recommended Video

cmsvideo
    തദ്ദേശ തിരഞ്ഞെടുപ്പ്; നായകൻ മുഖ്യമന്ത്രി തന്നെ;ഇടതുമുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എ വിജയരാഘവൻ
     22-1503382058-vui-1527844407-

    ഇതിനാണ് സിപിഎം സംസ്ഥാന അധ്യക്ഷന്റെ ചുമതല വഹിക്കുന്ന എ വിജരാഘവൻ നേരിട്ട് മറുപടിയുമായെത്തിയത്. എന്നാൽ യുഡിഎഫും എൽഡിഎഫും ഉൾപ്പെട്ട അഴിമതി ആരോപണങ്ങൾ എടുത്തിട്ട് ഇരു മുന്നണികളെയും കടന്നാക്രമിക്കുകയാണ് ബിജെപി. ഇക്കാര്യങ്ങൾക്കെല്ലാമാണ് മാധ്യമങ്ങളോട് എ വിജയരാഘവൻ വിശദീകരണം നൽകിയിട്ടുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+