എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയെവിടെ?അഭ്യൂഹത്തിന് എൽഡിഎഫിന്റെ മറുപടി, തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എ വിജയരാഘവൻ

Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ മുഖ്യപ്രചാരക സ്ഥാനത്ത് നിന്ന് ഇടതുമുന്നണി മാറ്റിനിർത്തുന്നുവെന്ന ആക്ഷേപം തള്ളി എ വിജയരാഘവൻ. പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത് പിണറായി വിജയൻ തന്നെയാണ്. കൊവിഡ് കാലത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കാനാണ് മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാത്തത്. ഇടതുമുന്നണിക്ക് വൻ മുന്നേറ്റമുണ്ടാകുന്ന തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

ഷേക്കാന്‍ഡും സ്നേഹപ്രകടനങ്ങളും വേണ്ട, പരമാവധി 3 വോട്ടര്‍മാര്‍ മാത്രം; കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്ഷേക്കാന്‍ഡും സ്നേഹപ്രകടനങ്ങളും വേണ്ട, പരമാവധി 3 വോട്ടര്‍മാര്‍ മാത്രം; കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; നായകൻ മുഖ്യമന്ത്രി തന്നെ;ഇടതുമുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എ വിജയരാഘവൻ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനലാപ്പിൽ പോര് നായകനെച്ചൊല്ലിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സൈബർ പ്രചാരണത്തിലേക്ക് മാറിയത് കഴിഞ്ഞ ദിവസം മുതൽ യുഡിഎഫും ബിജെപിയും പ്രചരാണയുധമാക്കിയിരുന്നു. മുഖ്യമന്ത്രി എവിടെയെന്ന് ചോദിച്ച് അഴിമതി ആരോപണങ്ങളെല്ലാം ഊന്നിപ്പറഞ്ഞാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്.

 22-1503382058-vui-1527844407-

ഇതിനാണ് സിപിഎം സംസ്ഥാന അധ്യക്ഷന്റെ ചുമതല വഹിക്കുന്ന എ വിജരാഘവൻ നേരിട്ട് മറുപടിയുമായെത്തിയത്. എന്നാൽ യുഡിഎഫും എൽഡിഎഫും ഉൾപ്പെട്ട അഴിമതി ആരോപണങ്ങൾ എടുത്തിട്ട് ഇരു മുന്നണികളെയും കടന്നാക്രമിക്കുകയാണ് ബിജെപി. ഇക്കാര്യങ്ങൾക്കെല്ലാമാണ് മാധ്യമങ്ങളോട് എ വിജയരാഘവൻ വിശദീകരണം നൽകിയിട്ടുള്ളത്.

Ernakulam
English summary
A Vijayaraghavan denies allegation against LDF poll campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X