• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നേട്ടങ്ങളെ തിരസ്കരിച്ച് മോഷ്ടാവിനെ പോലെ അവതരിപ്പിക്കുന്നതും ശരിയല്ല: നിയമന വിവാദത്തിൽ ആഞ്ഞടിച്ച് എഎ റഹീമിന്റ

കൊച്ചി: നിയമന വിവാദത്തിൽ തനിക്ക് നേരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ഭാര്യ. അമൃത സതീശനാണ് ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിട്ടുള്ളത്. നിയമത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ പിജി ഡിപ്ലോമയുമുള്ള താൻ ഈ യോഗ്യതകൾ ഉള്ളപ്പോൾ തന്നെ ഒരു സർക്കാർ ജോലിയും നേടുന്നതിന് വേണ്ടി ശ്രമിച്ചിട്ടില്ലെന്നും അമൃത വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസികൾക്കൊപ്പമാണോ എന്ന് പിണറായി വ്യക്തമാക്കണമെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

 വേദനയിൽ നിന്ന്

വേദനയിൽ നിന്ന്

രണ്ട് കുഞ്ഞുങ്ങളെ അമ്മയില്ലാതെ 20 വർഷം വളർത്തുകയും, 30ലേറെ വർഷം ഒരു പ്രൈവറ്റ് ബസിൽ കണ്ടക്ടർ ആയി പണിയെടുത്ത് ആ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകുകയും ചെയ്ത്, അവരുടെ വിദ്യാഭ്യാസ നേട്ടങ്ങളിൽ അഭിമാനിച്ചിരുന്ന ഒരു അച്ഛൻ ഇന്ന് കിടപ്പു രോഗിയായി എനിക്കൊപ്പമുണ്ട്, ആ അച്ഛന്റെ മനോവേദന കണ്ടതിൽ നിന്നും എഴുതുന്ന കത്ത് എന്ന ആമുഖത്തോടെയാണ് അമൃത നിയമന വിവാദത്തെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.

സർക്കാർ ജോലിയ്ക്ക് ശ്രമിച്ചില്ല

സർക്കാർ ജോലിയ്ക്ക് ശ്രമിച്ചില്ല

നിയമത്തിൽ ബിരുദാനന്തര ബിരുദവും, മാധ്യമ പഠനത്തിൽ പി ജിഡിപ്ലോമയും നേടിയ ഒരാൾ ആണ്. ഈ യോഗ്യതകൾ ഉള്ള ഞാൻ നാളിത് വരെ ഒരു സർക്കാർ ജോലിയും നേടാൻ ശ്രമിക്കുകയോ നേടുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ 6 വർഷമായി തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് ലോ കോളേജിൽ അധ്യാപികയായി തുടരുകയാണ്. കൂടാതെ 2019ൽ കേരള സർക്കാർ തീരദേശ പരിപാലന അതോറിറ്റി അംഗമായി(നിയമ വിദഗ്ധ )കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ ചെയ്യുകയും അവർ എന്നെ സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഒരു ശമ്പളം പറ്റുന്ന ജോലിയല്ല എന്നും ഒരു സമിതിയിലെ അംഗം മാത്രമാണെന്നും അവർ വ്യക്തമാക്കി.

 വാർത്താ വിവാദം

വാർത്താ വിവാദം

നിയമനവിവാദം ഉയർന്നുവന്നതോടെ പത്രമാധ്യമത്തിൽ അച്ചടിച്ച് വന്ന വാർത്തയെ വിമർശിച്ച അമൃത ഈ വസ്തുതകൾ മറച്ചു വച്ചുകൊണ്ട് ഈ നാട്ടിലെ ഞാനുൾപ്പടെയുള്ള ഉദ്യോഗാർഥികളെ ആശങ്കപ്പെടുത്തുന്നതിനു കരുതിക്കൂട്ടി നടത്തുന്ന ഇത്തരം മാധ്യമപ്രവർത്തന രീതിയിൽ നിന്നും പിന്മാറണമെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത കൂടി പങ്കുവെച്ചുകൊണ്ട് അമൃത കൂട്ടിച്ചേർത്തു.

എല്ലാവർക്കും ബാധകം

എല്ലാവർക്കും ബാധകം

ഞാൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായി ജനിച്ച ഒരാളല്ല കുടുംബ സാഹചര്യവും വിദ്യാഭ്യാസവും ചേർന്നു സൃഷ്‌ടിച്ച ഒരു വ്യക്തിത്വമുള്ളയാളാണ്. അതുകൊണ്ട് തന്നെ എന്റെ യോഗ്യതകളോ നേട്ടങ്ങളോ എന്റെ ജീവിതപങ്കാളിയോടുള്ള രാഷ്ട്രീയ വിരോധമോ വിയോജിപ്പോ കൊണ്ട് അളക്കെണ്ടുന്ന ഒന്നല്ല. ഇത് എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും അവരുടെ കുടുംബങ്ങളിലെ സ്ത്രീകളുടെയും കാര്യത്തിൽ ബാധകമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

 തിരസ്കരിക്കരുത്

തിരസ്കരിക്കരുത്

സ്വന്തം വിദ്യാഭ്യാസവും കഴിവും യോഗ്യതയും കൊണ്ട് അവർ ഉണ്ടാക്കുന്ന നേട്ടങ്ങളെ തിരസ്കരിക്കുകയും ഒരു മോഷ്ടാവിനെ പോലെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതും ശരിയായ രീതി അല്ല. നിലവിൽ ഒരു സർക്കാർ ജോലി നേടുകയോ, നേടാൻ ശ്രമിക്കുകയോ ചെയ്യാതിരുന്നിട്ടും തെറ്റായ വാർത്ത നൽകി അപകീർത്തിപ്പെടുത്താനുള്ള നീക്കം കേവലം രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. ആരെ കുറിച്ചാണെങ്കിലും വസ്തുതകൾക്ക് നിരക്കാത്ത ഇത്തരം വ്യാജ വാർത്ത നിർമിതിയോടുള്ള എന്റെ പ്രതിഷേധം താങ്കളെ നേരിട്ടറിയിക്കാനുള്ള അവസരമായി ഇത് പ്രയോജനപ്പെടുത്തുന്നുവെന്നും അമൃത ഫേസ്ബുക്കിൽ കുറിച്ചു.

Ernakulam

English summary
AA Rahim's wife Amrutha Satheeshan over appointment controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X