മദ്യപാനത്തിനിടെ യുവാവിന് കുത്തേറ്റു: സുഹൃത്ത് അറസ്റ്റിൽ, സംഭവം കൊച്ചിയിൽ?
കൊച്ചി: എറണാകുളത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. ജില്ലയിലെ തമ്മനത്താണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശിയായ മനുവിനാണ് പരിക്കേറ്റത്. ഇതോടെ മനുവിന്റെ തന്റെ സുഹൃത്തായ പന്തളം സ്വദേശിയായ ബിജുവിനെ പോലീസെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജുവിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഒരേ മുറിയിലെ താമസക്കാരാണ് കുത്തേറ്റ മനുവും അറസ്റ്റിലായ ബിജുവും. ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കെ ഫാൻ ശരിയാക്കുന്നത് സംബന്ധിച്ച് ഉടലെടുത്ത തർക്കമാണ് കത്തിക്കുത്തിലേക്ക് എത്തിയതെന്നാണ് വിവരം. കത്തിക്കുത്തിൽ പരിക്കേറ്റ മനുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വളർത്തുനായയ്ക്ക് തീറ്റ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ണൂരിൽ അച്ഛൻ മകനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. കണ്ണൂർ ജില്ലയിലെ പയ്യാവൂരിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന പിതാവ് തന്നെയാണ് സ്വന്തം മകനെ കുത്തിക്കൊലപ്പെടുത്തിയത്. ജില്ലയിലെ പയ്യാവൂർ ഉപ്പുപടന്ന സ്വദേശി ഷാരോൺ എന്ന 19 കാരനാണ് പിതാവിന്റെ കുത്തേറ്റതോടെ മരിച്ചത്.
ശനിയാഴ്ച വൈകിട്ടോടെ മദ്യപിച്ച് വീട്ടിലെത്തിയ സജി വളർത്തുനായയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സംബന്ധിച്ച് മകനുമായി വഴക്കുണ്ടാക്കിയതിന് പിന്നാലെ ഇതിന് തൊട്ടുപിന്നാലെയാണ് കത്തിയെടുത്ത് മകന്റെ പുറത്ത് കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റതോടെ ഷാരോണിന്റെ നില ഗുരുതരമായിത്തീർന്നിരുന്നു. സജിയും രണ്ട് മക്കളും മാത്രമാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത് ഭാര്യ ഇറ്റലിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്. സംഭവത്തെ തുടർന്ന് പിതാവ് സജിയെ പയ്യാവൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications