എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓപ്പറേഷൻ ബ്രേക്ക് ത്രൂ: കോയിത്തറ കനാലിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു,ചെലവുകളും പദ്ധതി ഫണ്ടിൽ നിന്ന്

Google Oneindia Malayalam News

എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി കോയിത്തറ കനാലിലെ പ്രവർത്തനപുരോഗതി ജില്ലാ കളക്ടർ എസ് സുഹാസ് വിലയിരുത്തിയിരുന്നു. ഇതോടെ കോയിത്തറ റെയിൽവേ പാലത്തിന് താഴെ ഒഴുക്കിന് തടസ്സമായിരുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ മുഴുവനായും നീക്കം ചെയ്തുിട്ടുണ്ട്. കനാലിലെ ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

 ക്വാറന്റൈൻ ഹോട്ടലിലെ സീലിംഗ് തകർന്നുവീണു: താമസക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ബെംഗളൂരുവിൽ ക്വാറന്റൈൻ ഹോട്ടലിലെ സീലിംഗ് തകർന്നുവീണു: താമസക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ബെംഗളൂരുവിൽ

കനാലിൽ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ് നീക്കം ചെയ്യാൻ വാട്ടർ അതോറിറ്റിയോട് ജില്ലാ കളക്ടർ നിർദേശിച്ചിരുന്നു. ഇതിനാവശ്യമായി വരുന്ന തുക ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ നിന്നും അനുവദിച്ച് നൽകും. ഇവിടെ അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള കേബിളുകളും നീക്കം ചെയ്യും. കോയിത്തറ കനാൽ വൃത്തിയാകുന്നതോടെ തേവര - പേരണ്ടൂർ കനാലിലെ നീരൊഴുക്ക് സുഗമമാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ പനമ്പിള്ളി നഗർ, കടവന്ത്ര, കൊച്ചു കടവന്ത്ര പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുമാകും.

kochi-15

നിലവിൽ നഗരത്തിലെ പ്രധാനതോടുകള്‍ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസ്സമില്ലാതെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ പൂർത്തിയാക്കുന്നത്. ഇതിന്റെ ഭാഗമായി തേവര കായല്‍മുഖം, ചിലവന്നൂര്‍ കായൽ, ചിലവന്നൂര്‍ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

കേരളത്തിൽ മഴക്കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതി നിയമബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിൽ ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ വർഷം മഴക്കാലത്തിന്റെ തുടക്കത്തിൽ തന്ന കൊച്ചി വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു.

ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രവർത്തനങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിക്കുന്നത്. മാർച്ച് 31 ന് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും കൊറോണ വ്യാപനമാണ് പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായത്. ഇതോടെ മെയ് അവസാനത്തോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. കേരളത്തിൽ ഇത്തവണയും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര ഭൌമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കൊച്ചയിലെ വെള്ളക്കെട്ടിന് എളുപ്പം പരിഹാരം കാണേണ്ടത് അനിവാര്യമാണ്.

കൊറോണ ബാധിച്ച ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ: 20 ദിവസം മുമ്പ് മരിച്ചെന്ന് ആശുപത്രി അധികൃതർ, വിവാദം.കൊറോണ ബാധിച്ച ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ: 20 ദിവസം മുമ്പ് മരിച്ചെന്ന് ആശുപത്രി അധികൃതർ, വിവാദം.

Ernakulam
English summary
Activities of OPeration BreakThrough going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X