ഷൂട്ടിംഗിനിടെ കാര്‍ തലകീഴായി മറിഞ്ഞു; അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ കാറപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകനും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്കും നേരിയ പരിക്കേറ്റതായാണ് റിപ്പോർട്ട്.
വഴിയിൽ നിർത്തിയിട്ട രണ്ട് ബൈക്കുകളിൽ കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ബ്രൊമാൻലസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. സിനിമയുടെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചിരുന്നത് എന്നാണ് വിവവരം. ഇന്ന് പുലർച്ചെ ഒന്നരയോടെ ആണ് അപകടമുണ്ടായത്.

അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയും ചെയ്തു. ഈ കാർ റോഡിൽ നിർത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയിയുടെ ബൈക്കിൽ ഇടിച്ചതായുമാണ് ലഭിക്കുന്ന റിപ്പോർട്ട്. തലകീഴായി മറിഞ്ഞ കാർ മുന്നോട്ടുനീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.
ജോ ആൻറ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കാക്കനാട് വെച്ച് സിനിമയുടെ പൂജ നടന്നത്. മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ രചന എ ഡി ജെ രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്.












Click it and Unblock the Notifications