എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പ്: ഇന്നസെന്‍റിന്റെ പര്യടനം തുടങ്ങി, എല്‍ഡിഎഫ് പര്യടനം ആദ്യം അങ്കമാലിയില്‍!!

  • By Desk
Google Oneindia Malayalam News

അങ്കമാലി: ചാലക്കുടി പാർലമെന്‍റ് മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാർഥി ഇന്നസെന്‍റിന്റെ ആദ്യഘട്ട സ്ഥാനാർഥി പര്യടനം ആരംഭിച്ചു. അങ്കമാലി നിയമസഭ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ അദ്ദേഹം സന്ദർശനം നടത്തി. പ്രധാന കവലകളിലും തൊഴിൽശാലകളിലും അദ്ദേഹം വോട്ടർമാരെ കണ്ടു. പ്രധാന വ്യക്തികളെ കാണാനും സമയം കണ്ടെത്തി. അങ്കമാലി മുൻസിപ്പാലിറ്റി, പാറക്കടവ്, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ, കാലടി പഞ്ചായത്തുകളിലാണ് ഇന്നലെ പര്യടനം നടത്തിയത്.

അങ്കമാലിയിലെ പ്രധാന വ്യാപാര കേന്ദ്രമായ പഴയ മാർക്കറ്റ് റോഡിൽ തൊഴിലാളികളോടും പൊതുജനങ്ങളോടും ഇന്നസെന്‍റ് വോട്ടഭ്യർഥിച്ചു. വ്യാപാര സ്ഥാപനങ്ങളിലും കയറി. നായത്തോട് വനിത പ്രവർത്തകർ ഇന്നസെന്‍റിനെ പൂക്കൾ നൽകി സ്വീകരിച്ചു. നായത്തോട് പാലയ്ക്കാട്ട് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിനെത്തിയ ഭക്തരെ കാണാനും സമയം കണ്ടെത്തി. തുറവൂരിൽ തൊഴിൽശാലകളിലും പ്രധാന കവലകളിലുമാണ് ഇന്നസെന്‍റ് എത്തിയത്. കിടങ്ങൂരിൽ സ്വകാര്യ സ്ഥാപനത്തിൽ അപ്രതീക്ഷതമായി എത്തിയ സ്ഥാനാർഥിയ്ക്ക് ലഭിച്ചത് ഊഷ്മള സ്വീകരണം. വനിത ജീവനക്കാരുമായി അൽപ സമയം സ്വത സിദ്ധമായ രീതിയിൽ തമാശകൾ പങ്കു വച്ചു . തുറവൂർ കവലയിൽ പാർട്ടി പ്രവർത്തകർക്കൊപ്പം വ്യാപാരസ്ഥാപനങ്ങളിലും ഓഫീസുകളിലും സന്ദർശനം നടത്തി.

ldfcampaign-

കറുകുറ്റിയിൽ കപ്പേള കവലയിലെ ഓട്ടോത്തൊളിലാളികളോടും പൊതുജനങ്ങളോടും ഇന്നസെന്‍റ് വോട്ടഭ്യർഥിച്ചു. മൂക്കന്നൂർ പഞ്ചാ‍യത്തിൽ ആശുപത്രി കവലയിലും പൂതംകുറ്റിയിലുമാണ് ഇന്നലെ ഇന്നസെന്‍റ് എത്തിയത്. മഞ്ഞപ്ര പഞ്ചായത്തിൽ ചന്ദ്രപുരയിലുംവടക്കുംഭാഗം ജംക്ഷനിലും അദ്ദഹം നാട്ടുകാരോടും വ്യാപാരികളോടും തൊഴിലാളികളോടും പിന്തുണ അഭ്യർഥിച്ചു. കാലടിയിൽ ടൗണിൽ നാട്ടുകാരോടും വ്യാപാരികളോടും യാത്രക്കാരോടും ഇന്നസെന്‍റ് വോട്ടഭ്യർഥിച്ചു. ഉച്ചയ്ക്ക് ശേഷം ആലുവ നിയമസഭ മണ്ഡലത്തിൽ പര്യടനം നടത്തി. ആലുവ മുൻസിപ്പാലിറ്റി, നെടുമ്പാശേരി പഞ്ചായത്ത് എന്നിവടങ്ങളിലായിരുന്നു പര്യടനം

karukutty-1552

ഇന്നസെന്‍റിനോപ്പം മുൻ മന്ത്രി ജോസ് തെറ്റയിൽ, സിപിഎം ഏരിയ സെക്രട്ടറിമാരായ കെ.കെ.ഷിബു, അങ്കമാലി മുൻസിപ്പൽ ചെയർപേഴ്സൺ എം.എ.ഗ്രേസി, തുറവൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ. വൈ വർഗീസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു

Ernakulam
English summary
Actor innocent starts election campaign from ankamali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X