എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയെ എങ്ങനെ മാറ്റി മറിക്കാം; മേയറുമായി മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് നടന്‍ ജയസൂര്യ

Google Oneindia Malayalam News

എറണാകുളം: പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചി കോര്‍പ്പറേഷന്‍ ഭരണം തിരികെ പിടിച്ചതിന്‍റെ ആത്മവിശ്വാശത്തിലാണ് ഇടതുമുന്നണി. അധികാരം ലഭിച്ചതോടെ കൊച്ചിയുടെ പ്രൗഡി തിരികെ പിടിക്കുകയും സമഗ്ര വികസനം നടപ്പാക്കുമെന്നുമാണ് സിപിഎം അവകാശപ്പെടുന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി ​അംഗം അനില്‍ കുമാറാണ് മേയര്‍. മേയറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സാമൂഹ്യ-സാസ്കാരിക-രാഷ്ട്രീയ രംഗത്തെ സന്ദര്‍ശിച്ച് കൊച്ചിയുടെ വികസനത്തിന് വേണ്ട് നിര്‍ദേശങ്ങള്‍ തേടികൊണ്ടിരിക്കുകയാണ് അദ്ദേഹം. അങ്ങനെയാണ് സിനിമാ താരം ജയസൂര്യയുടെ വീട്ടിലും അദ്ദേഹം എത്തിയത്. കൂടിക്കാഴ്ചയില്‍ കൊച്ചിയുടെ വികസന മുന്നേറ്റത്തിനായി ജയസൂര്യ മൂന്നോട്ട് വെച്ച 3 നിര്‍ദേശങ്ങളെ കുറിച്ച് അനില്‍ കുമാര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ജയസൂര്യയെ കാണുന്നു

ജയസൂര്യയെ കാണുന്നു

എന്റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് ശ്രീ ജയസൂര്യ. ഞാൻ മേയറായി ചുമതലയെടുത്തതിന് ശേഷം, അദ്ദേഹം വിളിക്കുകയുണ്ടായി. മേയറെ അങ്ങോട്ട് വന്നു കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഒട്ടേറെ ആരാധകരുള്ള ഒരു വലിയ സിനിമാ താരത്തെ, കലാകാരനെ നഗരസഭാ ഓഫീസിലേക്ക് വിളിക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തോട് അങ്ങോട്ടു ചെന്ന് കാണാമെന്ന് പറഞ്ഞു.

ജയസൂര്യയുടെ വീട്ടില്‍

ജയസൂര്യയുടെ വീട്ടില്‍

അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് ഞാൻ കണ്ടത്. എന്തിനാണദ്ദേഹം എന്നെ വിളിച്ചത് എന്ന് സംഭാഷണം തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത് . കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. 3 പ്രധാനപ്പെട്ട കാര്യങ്ങൾ, നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. ഒന്ന്. എന്റെ മനസ്സിലുണ്ടായിരുന്ന, നമുക്ക് എല്ലാവർക്കും ആഗ്രഹമുള്ള ആശയമാണ്.

നിര്‍ദേശങ്ങള്‍

നിര്‍ദേശങ്ങള്‍

അത് നഗരത്തെ വൃത്തിയുള്ളതാക്കാനും , നഗരത്തിൽ പ്രധാനപ്പെട്ട തെരുവുകൾ എങ്കിലും തിരഞ്ഞെടുത്ത് ചെടികളും പൂക്കളും കൊണ്ട് ഹരിതാഭമാക്കുവാനും ആയിരുന്നു. രണ്ടാമത്തെ നിർദ്ദേശവും എന്റെ ഹൃദയത്തെ സ്പർശിച്ചു.., അത് നിരാലംബരായ മനുഷ്യർക്ക് വസ്ത്രങ്ങൾ നൽകുന്നതിനെ പറ്റിയുള്ള ഒരാശയമായിരുന്നു.

വിദേശ രാജ്യങ്ങളിൽ

വിദേശ രാജ്യങ്ങളിൽ

വിദേശ രാജ്യങ്ങളിൽ പലയിടത്തും അങ്ങനെയുണ്ട് എന്നു ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞത് , ഉപയോഗിച്ചതും എന്നാൽ നല്ലതുമായ വസ്ത്രങ്ങൾ കൊണ്ടുവന്നിടാൻ നഗരസഭ സൗകര്യമൊരുക്കണം എന്നാണ്. മൂന്നാമത്തെ നിർദ്ദേശവും എന്നെ സ്വാധീനിക്കുന്നത് തന്നെയാണ്. അത് നഗരങ്ങളിലെ തെരുവുകളിൽ കലാകാരൻമാർക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം കൊടുക്കണം എന്നായിരുന്നു.

ജയസൂര്യയുടെ ഭാര്യ

ജയസൂര്യയുടെ ഭാര്യ

അദ്ദേഹത്തിന്റെ മൂന്ന് നിർദ്ദേശങ്ങളും ഞാൻ അവിടെ വച്ച് തന്നെ മനസ്സുകൊണ്ട് സ്വീകരിച്ചു. ഇതെല്ലാം തന്നെ നമുക്ക് പ്രായോഗികമാക്കാൻ കഴിയണം. അദ്ദേഹത്തിന്റെ ഭാര്യയാണ് ആ സൂര്യ തേജസ്സിനു പിന്നിലെ കാരണക്കാരി എന്നും ഞാൻ നിമിഷങ്ങൾ കൊണ്ട് മനസ്സിലാക്കി. പ്രിയപ്പെട്ട ശ്രീ ജയസൂര്യ .... നിങ്ങളെ ഞാൻ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ഇത്രയും സ്നേഹപൂർവ്വം പെരുമാറുന്ന സിനിമാ നടൻമാർ ഉണ്ടോ എന്ന ചോദ്യം ഉയർത്താൻ താങ്കളുമായുള്ള കൂടി കാഴ്ച്ചയുടെ അനുഭവം കാരണമായി.

ഞാനും എന്റെ നഗരവും

ഞാനും എന്റെ നഗരവും

ഞാനും എന്റെ നഗരവും താങ്കളോട് എന്നും കടപ്പെട്ടിരിക്കുന്നു. ഞങ്ങളെ കുറിച്ച് ചിന്തിച്ചതിനും , അതിനേക്കാൾ ഉപരിയായി പാവപ്പെട്ട മനുഷ്യരെ കുറിച്ച് ചിന്തിച്ചതിനും അങ്ങയെ ഞാൻ ഹൃദയത്തോട് ചേർത്ത് നിർത്തിക്കോട്ടെ.
ആയിരം പൂർണ്ണ ചന്ദ്രൻമാരുടെ അനുഗ്രഹം അദ്ദേഹത്തെ തേടിയെത്തട്ടെ ...... നമുക്കിനിയും അദ്ദേഹത്തെ പോലൊരു പ്രതിഭാധനനിൽ നിന്നും നമ്മൾ കാത്തിരിക്കുന്ന ഒരു പാട് കഥാപാത്രങ്ങൾ പ്രതീക്ഷിക്കാം.....
Let's make KOCHI, a Clean,Green & Healthy City...
ഹൃദയപൂർവ്വം
Adv M .അനിൽകുമാർ❤️

Ernakulam
English summary
Actor Jayasurya puts forward three proposals for the development of Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X