എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡയലോഗുകളല്ല, തൃക്കാക്കരയ്ക്ക് വേണ്ടത് പ്രാക്ടിക്കലായ ജനപ്രതിനിധി; ഉപതിരഞ്ഞെടുപ്പില്‍ ജയസൂര്യ

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര മണ്ഡലത്തിന് വേണ്ടത് പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന ജനപ്രതിനിധിയെ ആണെന്ന് നടന്‍ ജയസൂര്യ. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് ജയസൂര്യ. ഏത് രാഷ്ട്രീയക്കാരായാലും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്ന ആളാകണമെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ ചിത്രം വ്യക്തം; എഎന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിതൃക്കാക്കരയില്‍ ചിത്രം വ്യക്തം; എഎന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ഒന്നാണ് തൃക്കാക്കര. അത് പ്രയോജനപ്പെടുത്തുന്ന ജനപ്രതിനിധിയെ ആണ് വേണ്ടതെന്നും താരം പറഞ്ഞു. ഡയലോഗുകളല്ല, മറിച്ച് പ്രാക്ടിക്കലായ ജനപ്രതിനിധിയായിരിക്കണമെന്ന് കരുതുന്നു. മാലിന്യമാണ് നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പോലെ മാലിന്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തിലും ശക്തമായ നിയമം വരണം. കൊച്ചിയുടെ വിനോദ സഞ്ചാര സാധ്യതകളും മനോഹാരിതയും എപ്പോഴും ശ്രദ്ധിക്കുന്ന ആളാവണമെന്നും ജയസൂര്യ വ്യക്തമാക്കി.

kerala

മേയ് 31ന് ആണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയയിലെ പ്രഖ്യാപിക്കും. ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിഞ്ജാപനം പുറത്തിറക്കും. മേയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മേയ് 16 വരെ പത്രിക പിന്‍വലിക്കാം. എല്‍ ഡി എഫിന് വേണ്ടി ഡോ ജോ ജോസഫ് മത്സരിക്കുമ്പോള്‍ മുന്‍ എം എല്‍ എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. പി ടി തോമസ് അനുകൂല വികാരം മുതാലാക്കാമെന്ന കണക്കുകൂട്ടലിലാണ് ഉമയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നിലവില്‍ ജില്ലയിലെ യു ഡി എഫ് നേതാക്കളാണ് പ്രചരണ രംഗത്തുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ എ എന്‍ രാധാകൃഷ്ണന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ആകും. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റാണ് എ എന്‍ രാധാകൃഷ്ണന്‍.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17,314 വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിന്റെ കെ വി തോമസിന് മണ്ഡലത്തില്‍ നിന്നു കിട്ടിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിനായിരുന്നു നറുക്കുവീണത്. ഭൂരിപക്ഷം 11,996 ആയി കുറഞ്ഞെങ്കിലും പി ടി തോമസ് വിജയിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനും നല്ല ഭൂരിപക്ഷം തൃക്കാക്കര നല്‍കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസ് 14329 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

Ernakulam
English summary
Actor Jayasurya Says Thrikkakara needs a practical people's representative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X