എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവിതത്തിലെ വലിയ മാറ്റത്തിന് കാരണം നടന്‍ മമ്മൂട്ടി; അനുഗ്രഹത്തിനായി ഷാഹിന കാത്തിരിക്കുന്നു

Google Oneindia Malayalam News

കുറ്റിപ്പുറം: എറണാകുളം ഇടപ്പള്ളി സ്വദേശിയും തൃപ്പൂണിത്തുറ ഗവ ഹോമിയോ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസറുമായ ഡോ ഷാഹിന ഇപ്പോള്‍ തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ്. ഇപ്പോള്‍ കണ്ണാടിയില്‍ നോക്കി ഷാഹിന പറയും തന്റെ മുഖത്ത് മാറ്റങ്ങള്‍ വന്നു തുടങ്ങുന്നുണ്ട്. ഈ മാറ്റത്തിന് കാരണക്കാരനായ ആ വലിയ മനുഷ്യനെ ഒന്ന് നേരിട്ട് കാണണമെന്ന ആഗ്രഹവും ഷാഹിനയ്ക്കുണ്ട്.

 വിജയ് ബാബു കുരുക്കിലേക്കോ? ഇന്ന് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും വിജയ് ബാബു കുരുക്കിലേക്കോ? ഇന്ന് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

തന്റെ ജീവിതത്തില്‍ മാറ്റത്തിന് കാരണക്കാരനായ മമ്മൂട്ടി എന്ന മഹാനടനെ നേരിട്ട് കാണാനുള്ള ആഗ്രഹമാണ് ഷാഹിനയ്ക്ക് ഇപ്പോഴുള്ളത്. കല്യാണത്തിന് മുമ്പ് അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങണം. ആ കൂടിക്കാഴ്ചയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഡോ ഷാഹിന. ഷാഹിനയെ കുറിച്ച് ഒരു വര്‍ഷം മുമ്പാണ് മമ്മൂട്ടി അറിയുന്നത്.

mammotty

മുഖത്തടക്കം പൊള്ളലേറ്റ ഒരു പെണ്‍കുട്ടി ആത്മവിശ്വാസത്തോടെ നടത്തിയ ഫോട്ടോഷൂട്ടാണ് മമ്മൂട്ടിയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. അഞ്ചാം വയസിലാണ് തന്റെ ജീവിതത്തില്‍ ഒരിക്കലും ഓര്‍ത്തിരിക്കാന്‍ പോലും തോന്നാത്ത ആ സംഭവം നടക്കുന്നത്. കറന്റ് കട്ട് സമയത്ത് വീട്ടിലിരുന്ന് പഠിക്കുന്നതിനിടെ മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്നാണ് ഷാഹിനയ്ക്ക് പൊള്ളലേല്‍ക്കുന്നത്.

75 ശതമാനം പൊള്ളലേറ്റെങ്കിലും ഷാഹിനയ്ക്ക് അന്ന് ജീവന്‍ തിരിച്ചുകിട്ടി. ഒന്നര വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് ഷാഹിന സ്‌കൂളിലേക്ക് തിരിച്ചെത്തുന്നത്. പഠനത്തില്‍ മിടുക്കിയായ ഷാഹിന പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ പ്രവേശനം നേടി ഹോമിയോ ഡോക്ടറായി. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു.

തൃപ്പൂണിത്തുറ ഗവ ഹോമിയോ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസറായി തുടരുമ്പോഴാണ് സുഹൃത്തും ഫോട്ടോഗ്രാഫറുമായ വിഷ്ണു സന്തോഷിന്റെ ആവശ്യപ്രകാരം ഒരു ഫോട്ടോഷൂട്ടില്‍ ഷാഹിന എത്തുന്നത്. ഈ ഫോട്ടോഷൂട്ട് ശ്രദ്ധയില്‍പ്പെട്ട മമ്മൂട്ടി ഷാഹിനയെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. അദ്ദേഹം ഡയറക്ടറായ പതഞ്ജലി ഹെര്‍ബല്‍സ് വഴി ഷാഹിനയുടെ ചികിത്സ മമ്മൂട്ടി ഏറ്റെടുത്തു.

Recommended Video

cmsvideo
ഷമ്മി തിലകനെ അമ്മ സംഘടന പുറത്താക്കി

എട്ട് മാസത്തോളമായി പഞ്ജലി ഡയറക്ടറും ചികിത്സകനായ ജ്യോതിഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സൗജന്യ ചികിത്സ. ഷാഹിനയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ മാറഞ്ചേരി സ്വദേശി നിയാസ് വിവാഹ ആലോചനയുമായി എത്തുകയായിരുന്നു. കഴിഞ്ഞ ദിവസും ഷാഹിനയുടെയും റിയാസിന്റെയും വിവാഹ നിശ്ചയം നടന്നു. ഒക്ടോബറിലാണ് വിവാഹം .

Ernakulam
English summary
Actor Mammootty is the reason for the big change in Shahina's life; wait for the blessing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X