എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സജന ഷാജിയ്ക്ക് ഐക്യദാർഢ്യം: ബിരിയാണി വിൽപ്പനയ്ക്ക് ഒപ്പം ചേരുമെന്ന് സന്തോഷ് കീഴാറ്റൂർ

Google Oneindia Malayalam News

കൊച്ചി: ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിയിൽ വഴിയരികിൽ ബിരിയാണി കച്ചവടം നടത്തുന്നതിനിടെ സജന ഷാജി ഉപദ്രവിക്കപ്പെടുന്നത്. സംഭവത്തെ തുടർന്ന് തന്നെ ബിരിയാണി വിൽപ്പന അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഭിന്നലിംഗക്കാരിയായ സജന ഷാജി ഫേസ്ബുക്ക് ലൈവിൽ രംഗത്തെത്തിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നിരവധി പേരാണ് ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സജന ഷാജിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂരാണ് ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.

Recommended Video

cmsvideo
Santhosh Keezhattoor helps to sell Sajana's Biriyani | Oneindia Malayalam

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ആപ്പ് വെച്ച് സർക്കാർ, ഉദ്ഘാടനം മുടക്കി, രാഹുൽ അറിഞ്ഞത് അവസാന നിമിഷംവയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ആപ്പ് വെച്ച് സർക്കാർ, ഉദ്ഘാടനം മുടക്കി, രാഹുൽ അറിഞ്ഞത് അവസാന നിമിഷം

കരുത്തുറ്റ പിന്തുണ

കരുത്തുറ്റ പിന്തുണ

സജനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിരിയാണി വിൽക്കുമെന്നാണ് സന്തോഷ് കീഴാറ്റൂർ വ്യക്തമാക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് കൊച്ചിയിലെ ഇരുമ്പനത്ത് സജനയ്ക്കൊപ്പം ബിരിയാണി വിൽപ്പനയിൽ പങ്കാളിയാകുമെന്നാണും സന്തോഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാത്തരം കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ബിരിയാണി വിൽപ്പന നടത്തുക.

 അവഗണന അവസാനിപ്പിക്കാൻ

അവഗണന അവസാനിപ്പിക്കാൻ

സമൂഹത്തിലെ ചിലർ ഭിന്നലിംഗക്കാരോട് കാണിക്കുന്ന അവഗണനയി പ്രതിഷേധിക്കുന്നുവെന്ന് വ്യക്തമാക്കിയ സന്തോഷ് എല്ലാ മനുഷ്യർക്കും തുല്യ അവകാശമാണ് എന്ന് ഓർമിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപദ്രവിച്ചെന്ന് പരാതി

ഉപദ്രവിച്ചെന്ന് പരാതി

ബിരിയാണി വിൽപ്പനക്കിടെ തന്നെ ചിലർ ഉപദ്രവിച്ചെന്ന് സജന ഷാജി ഫേസ്ബുക്ക് ലൈവിലൂടെയാണ് വ്യക്തമാക്കിയത്. ഇതുമൂലം ബിരിയാണി വിൽപ്പന നടത്താൻ കഴിയുന്നില്ലെന്നും എറണാകുളം സ്വദേശിയായ സജന വ്യക്തമാക്കിയിരുന്നു. തടങ്ങൾ ആരംഭിച്ച ബിരിയാണി കച്ചവടം ഒരു സംഘം ആളുകൾ തടയുകയാണെന്നും ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലെന്നും സജന ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു.

എതിർപ്പും ബഹളവും

എതിർപ്പും ബഹളവും

കൊച്ചിയിൽ സജന ബിരിയാണി കച്ചവടം നടത്തിയിരുന്ന സ്ഥലത്തിന് സമീപത്ത് കച്ചവടം നടത്തുന്നവർ ഇവരോട് ബഹളം വെക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നും സജന ചൂണ്ടിക്കാണിച്ചിരുന്നു. തങ്ങൾക്ക് ബിരിയാണി കച്ചവടം നടത്താൻ കഴിയുമോ എന്നാണ് പോലീസ് ചോദിച്ചതെന്നും സജന വ്യക്തമാക്കിയിരുന്നു.

 പ്രമുഖരുടെ പിന്തുണ

പ്രമുഖരുടെ പിന്തുണ

ബിരിയാണി വിൽപ്പനക്കിടെ ഉപദ്രവിച്ചെന്ന് കാണിച്ച് സജന ഫേസ്ബുക്കിൽ ലൈവ് വന്നതോടെ നിരവധി പേരാണ് ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. നടൻ ജയസൂര്യ, നടി നസ്രിയ എന്നിവരും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസം മുമ്പാണ് തൃപ്പൂണിത്തുറ ഇരുമ്പനത്ത് സജന ബിരിയാണി വിൽപ്പന ആരംഭിക്കുന്നത്. എന്നാൽ സമീപത്തെ കച്ചവടക്കാരാണ് സജനയുടെ ബിരിയാണി വിൽപ്പനയ്ക്കെതിരെ രംഗത്തെത്തിയത്. കോട്ടയം സ്വദേശിയായ സജന ഷാജി 13 വർഷം മുമ്പാണ് കൊച്ചിയിലെത്തി താമസമാക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ ഒപ്പമുള്ളവർക്ക് താങ്ങാവുന്നതിന് വേണ്ടിയാണ് ബിരിയാണി വിൽപ്പന എന്ന ആശയത്തിന് രൂപം നൽകുന്നത്.

Ernakulam
English summary
Actor Santhosh Keezhattoor comes in support of transgender Sajana Shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X