വിജയ് ബാബുവിനെതിരെ വീണ്ടും പരാതി നല്‍കി യുവതി; അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതില്‍ കേസ്
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ പുതിയ പരാതിയുമായി കേസിലെ പീഡനത്തിന് ഇരയായ യുവതി. ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി തന്നെയാണ് വീണ്ടും പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയായ യുവതി തന്നെ വീണ്ടും പരാതിയുമായി രംഗത്ത് വന്നത്. സോഷ്യല്‍ മീഡിയ ലൈവിലാണ് അതിജീവിതയുടെ പേര് വിജയ് ബാബു പരാമര്‍ശിച്ചത്.

വീഡിയോ വിവാദമായതിന് പിന്നാലെ ഇത് നീക്കം ചെയ്തിരുന്നു. പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിക്കുകയാണെന്ന ആമുഖത്തോടെയാണ് വിജയ് ബാബു ലൈവില്‍ പ്രതികരിച്ചത്. ഈ പരാതിയെ തുടര്‍ന്ന് തന്റെ കുടുംബവും തന്നെ സ്‌നേഹിക്കുന്നവരും ദു:ഖം അനുഭവിക്കുമ്പോള്‍ എതിര്‍ കക്ഷി സുഖമായിരിക്കുകയാണെന്നും താരം കുറിച്ചു. മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും നാനൂറോളം സ്‌ക്രീന്‍ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഡിപ്രഷനാണെന്ന് പറഞ്ഞ് പരാതിക്കാരി ഇങ്ങോട്ട് സമീപിക്കുകയായിരുന്നു.ഒന്നര വര്‍ഷത്തോളമായി ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. വിജയ് ബാബു പറഞ്ഞു.
പരാതിക്കാരി തനിക്ക് അയച്ചിരുന്ന സന്ദേശങ്ങള്‍ അവരുടെ കുടുംബത്തിന്റെ സങ്കടം കരുതി പുറത്തുവിടുന്നില്ലെന്നും വിജയ് ബാബു പറഞ്ഞു. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. അതേസമയം വിജയ് ബാബു വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ ഇയാള്‍ മുങ്ങിയിരിക്കുകയാണ്. വിജയ് ബാബു വിദേശത്തായതിനാല്‍ ഇതുവരെ ഇയാളെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. അതേസമയം ക്രൂരമായ പീഡനമാണ് യുവതിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.
തന്റെ വ്യക്തിപരവും, തൊഴില്‍പരവുമായ പ്രശ്‌നങ്ങളില്‍ രക്ഷകനെ പോലെ പെരുമാറിയാണ് വിജയ് ബാബു തന്റെ വിശ്വാസ്യത നേടിയെടുത്തത്. അതിന്റെ മറവില്‍ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ച് കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ ശൈലി. മദ്യം നല്‍കി അവശയാക്കി അതിന്റെ ലഹരിയില്‍ ലൈംഗികമായി ദുരുപയോഗം ചെയ്തു. ബോധമുണ്ടായിരുന്നപ്പോഴെല്ലാം സെക്‌സില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഞാന്‍ നിഷേധിച്ചു. എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാള്‍ എന്നെ പലതവണ ബലാത്സംഗം ചെയ്തു. ഹാപ്പി പില്‍ പോലുള്ള രാസലഹരി വസ്തുക്കള്‍ കഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. ഓറല്‍ സെക്‌സിന് വരെ അയാള്‍ നിര്‍ബന്ധിച്ചു. സെക്‌സ് നിരസിച്ചതിന് തന്റെ വയറ്റില്‍ ബലമായി ചവിട്ടി. മുഖത്ത് കഫം തുപ്പുകയും ചെയ്‌തെന്ന് യുവതി വെളിപ്പെടുത്തി.












Click it and Unblock the Notifications