Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ ജഡ്ജി

കൊച്ചി: നടിയ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി. കേസ് നടപടികള്‍ തീര്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയില്‍ കത്ത് നല്‍കി. വിചാരണ നടപടികള്‍ 2021 ആഗസ്റ്റോടെ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.

actress

കൊവിഡിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ തടസപ്പെട്ടെന്നാണ് ജഡ്ജി സുപ്രീം കോടതിയെ അറിയിച്ചു. അപ്രതീക്ഷിച്ച അടച്ചുപൂട്ടല്‍, അഭിഭാഷകര്‍ ആവശ്യപ്പെട്ട അവധി എന്നിവ സമയം നഷ്ടപ്പെടുത്തിയെന്നും ജഡ്ജി വ്യക്തമാക്കി. അതേസമയം, കേസുമായി ബന്ധപ്പെട്ട് 179 സാക്ഷികളെയാണ് വിസ്തരിച്ചത്. 124 വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചിട്ടുണ്ട്.

സിനിമ താരങ്ങളടക്കമുള്ള 43 സാക്ഷികളെ കൂടി വസ്താരത്തിനായി ഉടന്‍ ഷെഡ്യൂള്‍ ചെയ്യുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. 2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയ നടിയുടെ കാര്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പ്രശസ്ത സിനിമ താരം ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+