Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവനടിയെ അപമാനിച്ച സംഭവം: പ്രതികളുടെ അറസ്റ്റ് ഇന്ന് തന്നെ, മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പോലീസ്...

കൊച്ചി: കൊച്ചിയിൽ യുവനടിയെ ഷോപ്പിംഗ് മാളിൽ വെച്ച് അപമാനിച്ച കേസിൽ പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. പ്രതികളുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നും കളമശ്ശേരി എസ്ഐ പി ആർ സന്തോഷ് വ്യക്തമാക്കി. നടിയുടെ മൊഴി രേഖപ്പെടുത്താൻ വൈകുന്നത് സ്ഥലത്തില്ലാത്തതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 പെരിന്തൽമണ്ണയിൽ

പെരിന്തൽമണ്ണയിൽ

നടിയെ അപമാനിച്ച കേസിൽ പ്രതികളുടെ അഭിഭാഷകനുമായി സംസാരിച്ചതായും ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിന് ഒരു തരത്തിലുമുള്ള നിയമതടസ്സങ്ങളും ഇല്ല. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് പ്രതികൾക്ക് വേണ്ടി വിപുലമായ അന്വേഷണം നടത്തിവരികയാണെന്നും എസ്ഐ വ്യക്തമാക്കി. പ്രതികൾ പെരിന്തൽമണ്ണയിലുണ്ടെന്ന വിവരത്തെത്തുടർന്നാണ് പോലീസ് ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നത്. മാപ്പ് സ്വീകരിക്കില്ലെന്നും അതേസമയം പ്രതികൾക്ക് തങ്ങളുടെ നിരപരാധിത്വം കോടതിയിൽ തെളിയിക്കാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട്.

 വിട്ടുവീഴ്ചയില്ലാതെ പോലീസ്

വിട്ടുവീഴ്ചയില്ലാതെ പോലീസ്


നടിയെ അപമാനിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ മടങ്ങൂ എന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെയാണ് പ്രതികൾ അഭിഭാഷകൻ മുഖേന കീഴടങ്ങാമെന്ന് അറിയിച്ചത്. തുടർന്ന് വൈകിട്ട് ഏഴ് മണിയോടെ കീഴടങ്ങുമെന്താണ് അറിയിച്ചിട്ടുള്ളത്. കളമശ്ശേരിയിൽ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാനാണ് തീരുമാനം.

യുവാക്കളെത്തേടി

യുവാക്കളെത്തേടി

മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വെച്ച് യുവനടിയെ അപമാനിച്ച കേസിലെ പ്രതികൾ. ബോധപൂർവ്വം നടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയോ പിന്തുടരുകയോ ചെയ്തില്ലെന്നും നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്നും പ്രതികൾ വ്യക്തമാക്കിയെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. കൊച്ചിയിലെത്തിയത് ദുരുദ്ദേശ്യത്തോടെയല്ലെന്നും പ്രതികൾ പറയുന്നു. സംഭവം വിവാദമായതോടെ അഭിഭാഷന്റെ നിർദേശത്തോടെയാണ് ഇരുവരും ഒളിവിൽ പോയിട്ടുള്ളത്.

ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തി

ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തി


വ്യാഴാഴ്ച രാത്രി കുടുംബ സമേതം ലുലുമാളിലെത്തിയ തന്നോട് രണ്ട് യുവാക്കൾ അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ച് യുവനടി ഇൻസ്റ്റഗ്രാമിലാണ് വെളിപ്പെടുത്തിയത്. ഇതോടെ ഐജി വിജയ് സാഖറെയുടെ നിർദേശം അനുസരിച്ച് കളമശ്ശേരി സിഐ സ്വന്തം നിലയിൽ കേസിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ യുവാക്കളുടെ ദൃശ്യങ്ങളും പോലീസ് മാധ്യമങ്ങൾ വഴി പുറത്തുവിട്ടതോടെ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിക്കുകയായിരുന്നു.

ചിത്രങ്ങൾ പുറത്ത്

ചിത്രങ്ങൾ പുറത്ത്

യുവനടിയെ ലുലു മാളിൽ വെച്ച് അപമാനിച്ച സംഭവത്തിൽ യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുടെ മെട്രോ സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് മാധ്യമങ്ങൾ വഴി പുറത്തുവിട്ടിട്ടുള്ളത്. മെട്രോയിൽ ലുലുവിലേക്ക് എത്തിയ ഇവർ മെട്രോയിൽ തന്നെയാണ് സൌത്ത് സ്റ്റേഷനിലേക്ക് പോയിട്ടുള്ളതെന്നും പോലീസ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് പോലീസ് പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. ഇരുവരും 25 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അതേ സമയം ഇവർ ജില്ലയ്ക്ക് പുറത്തുള്ളവരാണെന്ന നിഗമനത്തിലാണ് പൊലീസുള്ളതെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+