Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാന്‍ ഇടതിന് കരുത്തായി സ്ഥാനാര്‍ത്ഥി നടി ശശികല

കൊച്ചി: 2010 ല്‍ കൈവിട്ട കൊച്ചി കോര്‍പ്പറേഷനിലെ ഭരണം ഇത്തവണ എന്ത് വില കൊടുത്തു പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. യുവത്വവും പരിചയസമ്പന്നതയും ഒരു പോലെ ഒത്തുചേരുന്ന സ്ഥാനാര്‍ത്ഥി നിരയെ രംഗത്തിറിക്കിയ മുന്നണി ഇത്തവണ വലിയ പ്രതീക്ഷയിലുമാണ്. ഒരു സെലിബ്രേറ്റിയും ഇത്തണ കൊച്ചിയിലെ ഇടത് സ്ഥനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. രവിപുരം ഡിവിഷനില്‍ നിന്ന് സ്വതന്ത്രയായി മത്സരിക്കുന്ന നടിയും കഥകളി കലാകാരിയുമായ ശശികലയാണ് ഇടത് സ്ഥനാര്‍ത്ഥി പട്ടികയിലെ സെലിബ്രേറ്റി.

നടിയെന്ന നിലയിലെ ശശികലയുടെ ജനസ്വീകാര്യതയും നഗരസഭാ ഭരണസമിതിയ്ക്ക് എതിരായ വികാരവും ഡിവിഷന്‍ പിടിക്കാന്‍ സഹായിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. സണ്‍ഡേ ഹോളിഡെ ഉള്‍പ്പടെ നിരവധി സിനിമകളില്‍ ശശികല ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ എത്തുന്നതിന് മുമ്പ് മൂന്ന് പതിറ്റാണ്ടുകളായി കഥകളി അരങ്ങില്‍ സജീവമാണ് ശശികല.

skala-

കലാകാരിയെന്ന മേല്‍വിലാസത്തില്‍ തന്നെയാണ് ശശികല വോട്ട് തേടുന്നതും. കലയും രാഷ്ട്രീയവും ജനസേവനത്തിനുള്ള രണ്ട് മാധ്യമങ്ങളാണെന്നാണ് മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ശശികല പറയുന്നത്. ഇത് ആദ്യമായല്ല രവിപുരത്ത് ഇടിതിനായി ശശികല ജനവിധി തേടുന്നത്. 2005 ല്‍ മത്സരിച്ചപ്പോള്‍ മുപ്പത് വോട്ടിനായിരുന്നു ശശികല തോറ്റത്. കഴിഞ്ഞ നാല് തവണയും യുഡിഎഫ് ജയിച്ച രവിപുരത്ത് ലീപ ടിറ്റു കോയ്ക്കാരനാണ് ഇത്തവണ അവരുടെ സ്ഥാനാര്‍ത്ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+