മുങ്ങിയിട്ടില്ല, 5 തവണ ഡേറ്റ് നല്കി, ഇപ്പോഴും തയ്യാര്‍; സണ്ണി ലിയോണിന്റെ പ്രതികരണം ഇങ്ങനെ
കൊച്ചി: വഞ്ചന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ ക്രൈബ്രാഞ്ച് സംഘത്തിന് മൊഴി നല്കി. താന്‍ പണം വാങ്ങിയിട്ട് മുങ്ങിയിട്ടില്ലെന്നാണ് നടിയുടെ മൊഴി. സംഘാടകന്റെ വീഴ്ചയാണ് പരിപാടികള്‍ നീണ്ടുപോകുന്നതെന്നും താന്‍ ഇപ്പോഴും വിളിച്ചാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ ഉദ്ഘാടനത്തിന് പങ്കെടുക്കാം എന്ന് കാണിച്ച് 29 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചു എന്നാണ് പരാതി. 2016ന് ശേഷം 12 തവണകളായിട്ടാണ് ഇത്രയും തുക തട്ടിയതത്രെ. പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലായിരുന്നു നടിയെ ചോദ്യം ചെയ്തത്.

താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ല. അഞ്ച് തവണ പരിപാടിക്ക് ഡേറ്റ് നല്കി. അപ്പോഴൊന്നും പരാതിക്കാരന് പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചില്ല. താന്‍ ഇപ്പോഴും പരിപാടിക്ക് വിളിച്ചാല്‍ വരാന്‍ തയ്യാറാണെന്നും നടി വിശദീകരിച്ചു. കേരളത്തില്‍ പലതവണ എത്തിയിട്ടുണ്ട് സണ്ണി ലിയോണ്‍. നേരത്തെ കൊച്ചിയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അവര്‍ എത്തിയിരുന്നു. പിന്നീട് മമ്മൂട്ടി ചിത്രത്തിലെ ഗാനത്തിന്റെ ഷൂട്ടിങിനും വന്നു, ഇപ്പോള്‍ സ്വകാര്യ ചാനലിലെ ഷൂട്ടിങ് ആവശ്യത്തിന് സണ്ണി കേരളത്തിലുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications