എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിശ്വാസികളുടെ പോരാട്ടത്തിനൊപ്പമാണ് ബിജെപി: അഡ്വ: പി എസ് ശ്രീധരൻ പിള്ള

Google Oneindia Malayalam News

തൃപ്പൂണിത്തുറ: കിട്ടിയ വടിയെടുത്ത് വിശ്വാസികളെ തല്ലി ചതയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 2017 ൽ ശബരിമലയിൽ പോയ തീർത്ഥാടകരുടെ എണ്ണം അഞ്ചു കോടി നാല് ലക്ഷമാണ് ഇതിനെ തകർക്കാനാണ് മുഖ്യമന്ത്രിയും,സിപി എം സെക്രട്ടറിയും ശ്രമിക്കുന്നത്. ആ ശ്രമം വിജയിക്കാൻ പോകുന്നില്ലെന്നും വിശ്വാസികളുടെ പോരാട്ടത്തിനൊപ്പമാണ് ബി.ജെ.പി യെന്നും അഡ്വ. പി. എസ്. ശ്രീധരൻപിള്ള.

adv.p s sreedharanpillai

പിഎസ്സ് ശ്രീധരൻപിള്ളയെയും, തുഷാർ വെള്ളാപ്പള്ളിയേയും ജില്ലാ ജനറൽ സെക്രട്ടറി എം.എൻ..മധു, മണ്ഡലം പ്രസിഡണ്ട് യു. മധുസൂദനൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ടി. ബൈജു,കെ.എസ്. സുബീഷ് തുടങ്ങിയവർ സമീപം

ശബരിമല സംരക്ഷണ യാത്രയെ നിരോധിക്കണമെന്നും വർഗ്ഗീയ കലാപം ഉണ്ടാകുമെന്നും നിരോധിക്കണമെന്നും എൽ ഡി എഫിന്റെ കൺവീനർ വിജയരാഘവൻ പറഞ്ഞു നിരോധിക്കണമെന്നും ചോരപ്പുഴ ഒഴുകുമെന്ന് കെപിസിസി സെക്രട്ടറിയും പറഞ്ഞു. എന്നാൽ ഇതെല്ലാമൊരു വെല്ലുവിളിയായി കണ്ട് നൂറോളം സന്യാസിമാരുടെയും, അറുപത്തിരണ്ടു ക്രിസ്തീയ ബിഷപ്പുമാരുടെയും പന്ത്രണ്ടു മുസ്‌ലിം പണ്ഡിതന്മാരുടെയും അനുഗ്രഹത്തോടും, ആശിർവാദത്തോടും കൂടിയാണ് ഈ യാത്ര തുടങ്ങിയത്. ഈ സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് പോകുന്നതെങ്കിൽ ഇതിന്റെ നാലിലൊന്നു സ്വീകരണം മാത്രമേ ലഭിക്കുകയുള്ളു എന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാറ്റം കേരളത്തിന് ഗുണകരമായ മാറ്റമാണ് ഇതിന്റെ പേരിൽ ആണ് തന്നെ കള്ളക്കേസിൽ കുടുക്കുന്നതെന്നും പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. തൃപ്പൂണിത്തുറയിലെ അഡ്വ. ഗോവിന്ദനെയും, ഹരിയേയും പോലെയുള്ള വിശ്വാസികളായ നിരപരാധികളെ കള്ളക്കേസിൽ കുടുക്കി അകത്തിടുന്നത് നരനായാട്ടാണെന്നും ഈ പോക്ക് അപകടാവസ്ഥയിലേക്കാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു. തലമുറകളെ പറ്റി ചിന്തിക്കുന്നവർ സമാധാനപരമായ ധർമ്മത്തിന്റെ പ്രതിനിധികളായി സമാധാനപാരായ രീതിയിൽ ഈ അനീതിക്കെതിരെ പോരാടണമെന്നും,ആത്യന്തികമായ വിജയം ധർമ്മത്തിനായിരിക്കുമെന്നും, ആ ധർമ്മത്തിന്റെ പ്രതീകമായി ഈ യാത്രയെ കാണാമെന്നും പി. എസ്. ശ്രീധരൻപിള്ള പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനം വീണ്ടും സുപ്രീം കോടതിയിൽ, നിർണായക വിധി ഇന്ന് ശബരിമല സ്ത്രീ പ്രവേശനം വീണ്ടും സുപ്രീം കോടതിയിൽ, നിർണായക വിധി ഇന്ന്


വിശ്വാസികൾക്കൊപ്പമാണ് എസ് എൻ ഡി പി യോഗമെന്നും മറിച്ചുള്ള സിപി എംമിന്റെ പ്രചാരണം വെറും കുപ്രചരണമാണെന്നും ബിഡിജെ എസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വിശ്വാസികളുടെ ഈ സമരത്തിൽ അവർണ്ണനെന്നും,സവർണ്ണനെന്നും പറഞ്ഞു ഭിന്നിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്. വീടുകളിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുന്നതിന് ഇനി ഫയർ ആൻഡ് സേഫ്റ്റിയുടെ അനുവാദം വേണമെന്ന ഉത്തരവ് ഇറങ്ങുവാനുള്ള കാലം അതിവിദൂരമല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.


സമ്മേളന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് പി. എസ്സ്.ശ്രീധരൻപിള്ളയും, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിയും ചേർന്ന് പുതിയതായി അംഗത്വം എടുത്ത എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ അംഗം അഡ്വ. ഷിൻസ ജോഷിയെ ബി.ജെ.പി യിലേക്ക് സ്വാഗതം ചെയ്തു. എ.കെ.ജി.യുടെ കുടുംബത്തിൽ നിന്നും ഒരാൾ കൂടി ബി.ജെ.പി യിലേക്ക് വന്നിട്ടുള്ളതായും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ഉള്ള സമയം ആയിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ശബരിമല സംരക്ഷണയാത്രയോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ എം.പി മാരായ റിച്ചാർഡ് ഹേ, വി.മുരളീധരൻ, ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ .എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, എം.എൻ മധു, അഡ്വ.പി. ഷൈജു, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡണ്ട് യു.മധുസൂദനൻ, ജനറൽ സെക്രട്ടറിമാരായ കെ.ടി.ബൈജു, കെ.എസ്. സുഭീഷ്, സംസ്ഥാന സമതിഅംഗം കെ.പി. സുബ്രഹ്മണ്യൻ, വി.ആർ. വിജയകുമാർ, ശ്രീക്കുട്ടൻ തുണ്ടത്തിൽ, രാഹുൽ.കെ.എസ്, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് ജയപ്രകാശ്, ജില്ലാ സെക്രട്ടറി എം.എ.വാസു ജില്ലാ ജോയിന്റ് സെക്രട്ടറി വിപിൻ, തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡണ്ട് എം. ആർ. സത്യൻ, മണ്ഡലം സെക്രട്ടറി ഉമേഷ് ഉല്ലാസ്, ന്യുനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് നോബിൾ മാത്യു, ഫാദർ പീറ്റർ ഇല്ലിമൂട്ടിൽ എപ്പിസ്സ് കോപ്പ, തൃപ്പൂണിത്തുറ ന്യുനപക്ഷ മണ്ഡലം പ്രസിഡണ്ട് സാം പുന്നയ്ക്കൽ എന്നിവർ പങ്കെടുത്തു.

Ernakulam
English summary
adv.p s sreedharanpillai speech in tripunithara about sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X