എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അസംകാരനെന്ന് പറഞ്ഞ് ജോലിയിൽ പ്രവേശിച്ചു: കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരന്‍ അറസ്റ്റിൽ

Google Oneindia Malayalam News

കൊച്ചി: കൊച്ചി ഷിപ്പ് യാർഡിൽ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത് വന്നിരുന്ന അഫ്ഗാനിസ്ഥാന്‍ പൗരന്‍ അറസ്റ്റിലായി. അസം സ്വദേശിയെന്ന പേരിൽ കഴിഞ്ഞിരുന്ന ഈദ് ഗുള്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. കൊല്‍ക്കത്തയില്‍ വച്ച് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം സൗത്ത് പൊലീസിന്റെ നേത്വത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.

 സിഎഎ-എൻആർസി എന്നിവ ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സിഎഎ-എൻആർസി എന്നിവ ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

പിടിയിലായ ശേഷമാണ് മൂന്നു വര്‍ഷമായി ആള്‍മാറാട്ടം നടത്തി അസം പൌരനെന്ന പേരിൽ ജോലി ഷിപ്പ് യാർഡിൽ ജോലി ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുള്ളത്. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ഈദ് ഗുള്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്നത്. അസം സ്വദേശി എന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ കെട്ടിച്ചമച്ചാണ് ഇയാള്‍ ജോലിയിൽ പ്രവേശിച്ചതെന്നും ഇതോടെ തെളിഞ്ഞിട്ടുണ്ട്. ഏതാനും ആളുകള്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്യുന്നതായി സംശയിക്കുന്നതായി കപ്പല്‍ശാലയില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

 ekm-1611717321-16

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

വ്യാജ രേഖ സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായുള്ള സൂചന ലഭിച്ചതോടെ പിന്നാലെ ഈദ് ഗുള്‍ ജോലി സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു. ഇതോടെ പോലീസ് ഇയാളുടെ ലൊക്കേഷന്‍ പിൻതുടർന്നതോടെയാണ് കൊല്‍ക്കത്തയിലുണ്ടെന്ന് വിവരം ലഭിക്കുന്ന്. തുടർന്ന് കൊച്ചിയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Ernakulam
English summary
Afgan national working with fake documents in Cochin Shipyard arrested by Kerala police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X