എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയിൽ വിഷപ്പുക പടർന്നത് 25 കിലോമീറ്റർ ചുറ്റളവിൽ; പു​ക​പ​ട​ലം പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ തീ ​പി​ടു​ത്ത​ത്തെത്തു​ട​ർ​ന്ന് വിഷപ്പുക പടർന്നത് 25 കിലോമീറ്റർ ചുറ്റളവിൽ എ​റ​ണാ​കു​ളം ന​ഗ​രം വ​രെ. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടു​ണ്ടാ​യ തീ ​പി​ടു​ത്തം രാ​ത്രി എ​ട്ടോ​ടെ നി​യ​ന്ത്ര​ണ വി​ധേ‍യ​മാ​യെ​ങ്കി​ലും കു​ന്നു​കൂ​ടി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ൽ നി​ന്ന് ഇ​ന്ന​ലെ പ​ക​ലും പു​ക ഉയർന്ന് നഗരമാകെ പടരുകയായിരുന്നു.

<strong>ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി, കൂട്ട ബലാത്സംഗത്തിന് ഇരയാക്കി, തിരുവനന്തപുരത്ത് രണ്ട് പേർ അറസ്റ്റിൽ!</strong>ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി, കൂട്ട ബലാത്സംഗത്തിന് ഇരയാക്കി, തിരുവനന്തപുരത്ത് രണ്ട് പേർ അറസ്റ്റിൽ!

14 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക​ട​വ​ന്ത്ര വ​രെ എ​ത്തി​യ​തോ​ടെ ആ​ളുകൾക്ക് ക​ണ്ണെ​രി​ച്ചി​ലും ശ്വാ​സ​ത​ട​സ​വും ഉ​ൾ​പ്പെ​ടെ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടു. വൈ​റ്റി​ല, മ​ര​ട്, അ​മ്പ​ല​മു​ക​ൾ ഭാ​ഗ​ങ്ങ​ളി​ലും പുക പടർന്നു. പു​ക​യോ​ടൊ​പ്പം ക​രി​യു​ന്ന ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ടു. അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്നു നി​ര​വ​ധി പേ​ർ ചി​കി​ത്സ തേ​ടി.

Kochi fire

ഇ​തേ​ത്തു​ട​ർ​ന്നു വൈ​റ്റി​ല മ‌ൊ​ബി​ലി​റ്റി ഹ​ബ്, കാ​ക്ക​നാ​ട്, തൃ​ക്കാ​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളെ ഏ​ർ​പ്പാ​ടാ​ക്കി. ബ്ര‌​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഫ​യ​ർ​ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യാ​ൽ മെ​ഡി​ക്ക​ൽ സ​ഹാ​യം ന​ൽ​കാ​ൻ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​ത്തോ​ടെ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പാ​ടാ​ക്കി. ശ്വാ​സ​കോ​ശ രോ​ഗ​മു​ള്ള​വ​ർ​ക്കു പു​ക​പ​ട​ലം പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

പു​ക പ​ട​രു​ന്ന​തു ത​ട​യാ​ൻ ജി​ല്ലാ ഭ​ര​ണ കൂ​ടം ന​ട​പ​ടി​യെ​ടു​ത്ത​താ​യി ദു​ര​ന്ത​നി‌​വാ​ര​ണ സ​മി​തി ഡെ​പ്യൂ​ട്ടി ക​ല​ക്റ്റ​ർ ഷീ​ലാ​കു​മാ​രി അ​റി​യി​ച്ചു. കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ന് അ​ടി​യി​ൽ നി​ന്നാ​ണു പു​ക ഉ‍യ​ർ​ന്ന​ത്. ഇ​വി​ടെ വെ​ള്ളം ചീ​റ്റി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നു ജെ​സി​ബി​യും ഹി​റ്റാ​ച്ചി​യും കൊ​ണ്ടു​വ​ന്നു ച​പ്പു​ച​വ​റു​ക​ൾ ഇ​ള​ക്കി​യ ശേ​ഷം വെ​ള്ളം ചീ​റ്റി​യ​തി​നെ തു​ട​ർ​ന്നു പു​ക വ്യാ​പി​ക്കു​ന്ന​തി​ന് നേ​രി​യ ശ​മ​ന​മു​ണ്ടാ​യി. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്നു പു​ക​പ​ട​ലം വ്യാ​പി​ച്ച​തു വെ​ള്ളി​യാ​ഴ്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും ത​ട​സ​മാ​യി​രു​ന്നു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പുക 25 ശതമാനം കുറഞ്ഞിട്ടുണ്ട്. സമീപത്തെ പുക കയറിയിട്ടുള്ള വീടുകളുടെയും മറ്റും ജനലുകൾ തുറന്നിടുകയും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു. ജനറേറ്റർ, മോട്ടോർ, അസ്ക ലൈറ്റ് തുടങ്ങിയ അഗ്നിശമന ഉപകരണങ്ങൾ സമീപ ജില്ലകളിൽ നിന്നും എത്തിച്ചിട്ടുമുണ്ട്.

പ്രദേശത്ത് അഗ്നിശമന സേനയുടെ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ ഏഴു മണിക്ക് പുക നിയന്ത്രണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. അ‍‍ഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനൊപ്പമാണ് കളക്ടര്‍ ബ്രഹ്മപുരത്തെത്തിയത്. ദുരന്ത കൈകാര്യ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ പി.ഡി.ഷീലാദേവി, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ്, ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ.ശ്രീനിവാസൻ തുടങ്ങിയ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Ernakulam
English summary
After Brahmapuram waste plant fire accident, Kochi is under black smoke
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X