എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടിപിആർ ഉയർന്നു: എറണാകുളം ജില്ലയിലെ മദ്യശാലകൾ അടച്ചിടുന്നു, എ, ബി മേഖലകളിൽ ഇളവ്

Google Oneindia Malayalam News

കൊച്ചി: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നതോടെ എറണാകുളം ജില്ലയിലെ ബീവറേജുകളും ബാറുകളും അടച്ചു. ഇതോടെ ലോക്ക്ഡൌൺ ഇളവുകൾ ബാധകമായ എ, ബി കാറ്റഗറിയിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിളുള്ള മദ്യശാലകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. അടുത്ത കുറച്ച് ദിവസങ്ങൾക്കിടെ ജില്ലയിൽ കേസുകൾ വർധിച്ച് വരുന്നതിനിടെയാണ് നിയന്ത്രണം കർശനമാക്കിയിട്ടുള്ളത്. ടിപിആർ വർധിച്ചതോടെ ജില്ലയിലെ പല സ്ഥലങ്ങളും എ, ബി കാറ്റഗറികളിൽ നിന്ന് സി കാറ്റഗറിയിലേക്ക് മാറിയിട്ടുണ്ട്. ഇതോടെയാണ് മദ്യവിൽപ്പന ശാലകൾ ഒരുമിച്ച് അടച്ചിടേണ്ടതായി വന്നിട്ടുള്ളത്.

 മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: മണ്ഡലം പിടിക്കാൻ കോൺഗ്രസ്, ബിജെപിക്കെതിരെ തന്ത്രം മെനഞ്ഞ് കമൽനാഥ്.. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: മണ്ഡലം പിടിക്കാൻ കോൺഗ്രസ്, ബിജെപിക്കെതിരെ തന്ത്രം മെനഞ്ഞ് കമൽനാഥ്..

ജില്ലയിലെ ബീവറേജസ് കോർപ്പറേഷന് കീഴിലുള്ള 40 ഔട്ട്ലറ്റുകളിൽ 32 എണ്ണവും പൂട്ടിക്കഴിഞ്ഞിട്ടുണ്ട്. ടിപിആർ ഉയർന്നതോടെ കൊച്ചി കോർപ്പറേഷനിലെ മുഴുവൻ ബീവറേജസ് കോർപ്പറേഷന് 14 ഔട്ട്ലറ്റുകളും കൺസ്യൂമർഫെഡിന് കീഴിൽ നാല് ഔട്ട്ലെറ്റുകളുമാണുള്ളത്. പുത്തൻകുരിശ്, കളമശ്ശേരി, രാമമംഗലം, ഇലഞ്ഞി, പിറവം, നെടുമ്പാശ്ശേരി, പോത്താനിക്കാട്, പട്ടിമറ്റം എന്നീ ബീവറേജസ് ഔട്ട്ലഖറ്റുകൾ മാത്രമാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നത്. എന്നാൽ എ, ബി കാറ്റഗറിയിലുള്ള ബാറുകൾക്ക് പ്രവർത്തിക്കാം.

 kerala-16192

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

എന്നാൽ ജില്ലയിലെ ഭൂരിഭാഗം ബീവറേജുകളും അടച്ചിട്ടതോടെ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് കൂടുതൽ പേർ തുറന്നിട്ട മദ്യശാലകളിലേക്ക് എത്തുന്നത് വെല്ലുവിളിയാവും. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി അടച്ചിട്ട മദ്യശാലകളിലെ ജീവനക്കാരെ ഈ കേന്ദ്രങ്ങളിലേക്ക് നിയമിക്കാനാണ് നീക്കം. ഇതോടെ താൽക്കാലികമായി ഈ പ്രശ്നം പരിഹരിക്കാമെന്നാണ് കരുതുന്നത്. വാരാന്ത്യ ലോക്ക്ഡൌൺ ചട്ടങ്ങൾ കർശനമാകാൻ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച തിരക്ക് വർധിക്കാനുള്ള സാധ്യതയുണ്ട്.

Ernakulam
English summary
After surge in Test Positivity Rate liquor shops closed in Ernakulam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X