കട കത്തിക്കുമെന്ന് ഫേസ്ബുക്ക് ലൈവിട്ടു, പിന്നാലെ പെട്രോളൊഴിച്ച് ലോട്ടറിക്കട കത്തിച്ചു
വെള്ളിയാഴ്ച വൈകിട്ട് 5.40നാണ് സംഭവം. ഒട്ടേറെ ലോട്ടറി ടിക്കറ്റുകൾ കത്തിനശിച്ചു.

കൊച്ചി: കട കത്തിക്കുമെന്ന് ഫേസ്ബുക്ക് ലൈവ് ഇട്ടശേഷം ലോട്ടറി ഏജൻസിക്കടയിൽ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു.
തീയിട്ട യുവാവിനെ പൊലീസ് പിടികൂടി.
തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറീസിൽ വെള്ളിയാഴ്ച വൈകിട്ട് 5.40നാണ് സംഭവം. ഒട്ടേറെ ലോട്ടറി ടിക്കറ്റുകൾ കത്തിനശിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുകയാണ്.
ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. പരിഭ്രാന്തരായെങ്കിലും ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോൾ വീണു. അക്രമത്തിന് കാരണം അറിയില്ല.
സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തിവരുന്ന രാജേഷ് എന്ന ആളാണ് കടയിൽ തീയിട്ടത് എന്ന് ജീവനക്കാർ പറഞ്ഞു. നഗരത്തിൽ ഒട്ടേറെ കച്ചവടസ്ഥാപനങ്ങൾ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഏരിയിലാണു പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവം ഉണ്ടായത്.
മീനാക്ഷി ലോട്ടറി ഏജൻസീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. തൃപ്പൂണിത്തുര മീനാക്ഷി ഏജന്‍സി ഇന്ന് കത്തിക്കുകയാണ്. ഇന്ന് ആറു മണിക്ക് ഏജന്‍സി കത്താന്‍ പോവുകയാണ്. ആര്‍ക്കു വേണമെങ്കിലും വരാം..ഞാന്‍ ആണ് കത്തിക്കുന്നത്, ഇയാള്‍ ലൈവില്‍ പറയുന്നു
കത്തിക്കുകയാണ് മീനാക്ഷി ഏജന്‍സി. കോടികളുടെ സുന്ദര സഖാക്കളെയല്ല വേണ്ടത് എന്നും ഇയാള്‍ പറയുന്നു.
മീനാക്ഷി ഏജന്‍സിക്ക് ഹോള്‍സെയില്‍ ബിസിനസ്സും കോടികളുടെ ഓണ്‍വൈന്‍ ഇടപാടുണ്ടെന്നും ഇയാള്‍ പറയുന്നു. അമ്മപെണങ്ങള്‍മാരുടെ ടിക്കറ്റ് ബാക്കിയാവുന്നെന്നും പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് കട കത്തിക്കുമെന്നും ഇങ്ങനെ കുത്തക മുതലാളിമാർ ആവശ്യം ഉണ്ടോ എന്നുമായിരുന്നു ഇയാൾ വീഡിയോയിൽ പറഞ്ഞിരുന്നത്. റിയൽ കമ്മ്യൂണിസം, ഇഎംഎസ് ഭരിച്ച കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങൾക്ക് വേണ്ടി ജനങ്ങളിക്ക് ഇറങ്ങുന്ന സഖാക്കളെ ആണ് ആവശ്യം.
ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താൻ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ല എന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. നിങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ ഒരുവനായി താന്‍ ഇറങ്ങുകയാണെന്നും രാജേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ കട കത്തിക്കുന്നത്. ഈ വീഡിയോയാണ് വൈറൽ












Click it and Unblock the Notifications