എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാട്സാപ്പിൽ അശ്ലീല വീഡിയോ ദൃശ്യം; തൊടുപുഴക്കാരി ശോഭ നടത്തിയ പോരാട്ടം ചതിക്കുഴിയിൽ വീഴുന്നവർക്ക് ഊർജം പകരുന്നത്, നഷ്ടപ്പെട്ടതെല്ലാം പൂർണമായി തിരിച്ചുപിടിക്കുമെന്ന് ശോഭ!!

  • By Desk
Google Oneindia Malayalam News

കൊച്ചി: വിജയം നേടിയപ്പോഴും നഷ്ടപ്പെട്ടതെല്ലാം പൂർണമായി തിരിച്ചുപിടിക്കുന്നതുവരെ മുന്നോട്ടുപോകുമെന്ന നിശ്ചയദാർഢ്യത്തിലാണ് ശോഭ. വാട്ട്സാപ്പിൽ പ്രചരിച്ച അശ്ലീല വീഡിയോ ദൃശ്യം തൻറേതല്ലെന്ന് തെളിയിക്കാൻ ശോഭ നടത്തിയ പോരാട്ടം ഇത്തരത്തിൽ ചതിക്കുഴിയിൽ വീഴുന്നവർക്ക് ഊർജം പകരുന്നതാണ്. രണ്ടര വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈബർ കേസുകൾ കൈകാര്യം ചെയ്യുന്ന സി ഡാക് നഗ്നദൃശ്യങ്ങൾ ശോഭയുടേതല്ലെന്ന് സ്ഥിരീകരിച്ചത്.

വിളവെടുപ്പായിട്ടും വിലയില്ല; വയനാടിൽ കാപ്പികര്‍ഷകരെയും കാത്തിരിക്കുന്നത് ദുരിതം മാത്രം

തൊടുപുഴ കരിങ്കുന്നം സ്വദേശിയാണ് മുപ്പത്തിയാറുകാരിയായ ശോഭ. മക്കള്‍ താന്‍ തെറ്റുകാരിയാണെന്ന് കരുതാതിരിക്കുവാനും അമ്മയുടെ പേരില്‍ അവര്‍ക്ക് അപമാനം ഉണ്ടാവാതിരിക്കാനുമായിരുന്നു തൻറെ പോരാട്ടമെന്ന് ശോഭ പറയുന്നു.

Whatsapp

ഭർത്താവിനെ ബിസിനസിൽ സഹായിച്ചുവരികയായിരുന്നു ശോഭ. ഇതിനിടെ വാട്ട്സാപ്പിൽ പ്രചരിച്ച ഒരു അശ്ലീല ദൃശ്യത്തിന് ശോഭയുമായി സാമ്യം തോന്നിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഭർത്താവും അംഗമായ ഗ്രൂപ്പിലേക്ക് ശോഭയുടേതെന്ന പേരിൽ ഇത്തരത്തിലൊരു ദൃശ്യം എത്തിയതോടെ കാര്യങ്ങൾ ഗുരുതരമായി. ഒരന്വേഷണത്തിനും കാത്ത് നിൽക്കാതെ ഭർത്താവ് വിവാഹമോചന ഹരജി നൽകി.

ഭർതൃവീട്ടിൽ താമസിച്ചിരുന്ന ശോഭ രാത്രി തന്നെ പുറത്തായി. മക്കളെ കാണാൻ പോലും കഴിഞ്ഞില്ല. നാട്ടിലും വീട്ടിലും ഇതോടെ ശോഭ ഒറ്റപ്പെട്ടു. പരാതിയുമായി അവർ പൊലിസിനെ സമീപിച്ചു. സംസ്ഥാന സർക്കാരിെൻറ ഫോറൻസിക് ലാബിൽ രണ്ടുവട്ടം നടത്തിയ പരിശോധനയിലും ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. സൈബർ സെല്ലിനും ശേഷം ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.

അദ്ദേഹം ഇടപെട്ടതോടെ ദൃശ്യങ്ങൾ സി ഡാകിലേക്ക് അയക്കുകയായിരുന്നു. ദൃശ്യം പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി ലിറ്റോയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത് ശോഭയുടേതാണെന്ന പേരിൽ പ്രചരിപ്പിക്കാൻ പിന്നിൽ നിന്നതാരാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിനായുള്ള പോരാട്ടം തുടരുകയാണ് ശോഭ. സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുള്ളതായി സംശയിക്കുന്നുവെന്നും വിശദമായ തുടരന്വേഷണമുണ്ടാകുമെന്നും കൊച്ചി സിറ്റി അസി. പൊലിസ് കമീഷണർ കെ.ലാൽജി പറഞ്ഞു.

Ernakulam
English summary
After two year long fight Shobha proves her innocense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X