കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇളന്തിക്കരയിൽ ചുഴലിക്കാറ്റിൽ കൃഷി നാശം

  • By Desk
Google Oneindia Malayalam News

പറവൂർ: പുത്തൻവേലിക്കരയിലെ ഇളന്തിക്കരയിൽ രാവിലെ ഒൻപതരയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ വലിയ നാശ നഷ്ടമുണ്ടായി. ഒട്ടേറെ വാഴകളും ജാതി മരങ്ങളും തേക്കും കടപുഴകി വീണു. മാളിയേക്കൽ സണ്ണിയുടെ വീട്ടിൽ നാല കായ്ഫലമുള്ള 10 ജാതി മരങ്ങൾ വീണു മറ്റൊരു കർഷകനായ മാളിയേക്കൽ ജോർജ്ജിന്റെയും പത്തോളം ജാതി മരങ്ങൾ കടപുഴകി.

ഇവരുടെ പ്രധാന വരുമാന സ്രോതസ്സായിരുന്നു ജാതി കൃഷി.ഇ.സി. ജോയ് എന്നയാളുടെ നൂറില്പരം വാഴകളാണ് മറിഞ്ഞു വീണതു്. കലയ വാഴകളാണ് നഷ്ടപ്പെട്ടത്.ഈ വർഷം കാലവർഷം തുടങ്ങിയതിനു ശേഷം ഇത് രണ്ടാം തവണയാണ് ജോയിയുടെ വാഴക്കൃഷി നശിയ്ക്കുന്നത്. ഇളന്തിക്കര ചൗക്കക്കടവു ഭാഗത്താണ് ചുഴലിക്കാറ്റ് വി ശിയത്

news1

. കുറച്ചു സ്ഥലത്ത് മാത്രമെ കാറ്റു വീശിയുള്ളുവെങ്കിലും വൻനാശനഷ്ടങ്ങളാണ് ണ്ടാക്കിയത്. ഒട്ടേറെ തേക്കുമരങ്ങളും തെങ്ങു കടപുഴകി വീണിട്ടുണ്ടു. നാശനഷ്ടങ്ങളുണ്ടായ കർഷകർക്കു സർക്കാർ അടിയന്തിരമായി നഷ്ടപരിഹാരമനുവദിയ്ക്കണമെന്നു സംഭവസ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡണ്ടു പി.വി.ലാ ജു അഭ്യർത്ഥിച്ചു.

English summary
Agricultural loss due to cyclone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X