കൊച്ചി വാട്ടര്‍ മെട്രോയില്‍ 5ജി സര്‍വീസുമായി എയര്‍ടെല്‍: എല്ലാ സ്‌റ്റേഷനുകളിലും ലഭ്യമാവും
കൊച്ചി: വാട്ടര്‍ മ്രെടോ സര്‍വീസുകകളില്‍ ഒന്നാകെ 5ജി സര്‍വീസുകള്‍ ലഭ്യമാക്കി എയര്‍ടെല്‍. എല്ലാ സ്‌റ്റേഷനുകളിലും ഇനി 5ജി സര്‍വീസുകള്‍ ലഭ്യമാകും. തോടെ വാട്ടര്‍ മെട്രോയില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന ആദ്യ ടെലികോം ഓപ്പറേറ്ററായും ഇതോടെ എയര്‍ടെല്‍ മാറി.
ഹൈക്കോടതി-വൈപ്പിന്‍, വൈറ്റില-കാക്കനാട് ടെര്‍മിനലുകള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ഈ സര്‍വീസ് ഉപയോഗിക്കാവുന്നതാണ്. 'അതിവേഗ ഇന്റര്‍നെറ്റ് ജനങ്ങള്‍ക്ക് ലഭ്യമാകുന്ന അവസരത്തില്‍ ഞങ്ങള്‍ സ്വന്തമാക്കിയ' നേട്ടമാണിതെന്ന് എയര്‍ടെല്‍ കേരള സിഒഒ അമിത് ഗുപ്ത പറഞ്ഞു.

എയര്‍ടെല്ലിന്റെ മികച്ച സേവനങ്ങള്‍ വാട്ടര്‍മെട്രോ സര്‍വീസുകള്‍ക്കിടയിലും ലഭ്യമാകുമെന്ന അമിത് പറഞ്ഞു.കേരളത്തെ വലിയൊരു രീതിയില്‍ മാറ്റുന്ന പദ്ധതിയുടെ മുന്നില്‍ നില്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എല്ലാ യൂസര്‍മാരിലേക്കും 5ജി സര്‍വീസുകള്‍ എത്തിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എയര്‍ടെല്‍ അറിയിച്ചു.
കൊച്ചിയിലെ പത്തോളം ദ്വീപുകളെ പരസ്പരം ബന്ധിപ്പിച്ചാണ് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്തുന്നത്. വൈറ്റില മുതല്‍ കാക്കനാട്, ഹൈക്കോടതി മുതല്‍ വൈപ്പിന്‍ എന്നിങ്ങനെ രണ്ട് സര്‍വീസ് റൂട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്.
ഈ റൂട്ടുകളില്‍ യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതും ഈ സര്‍വീസുകളെയാണ്. അതേസമയം എയര്‍ടെല്ലിന്റെ 5ജി സര്‍വീസുകള്‍ രാജ്യത്തെ 3500ഓളം നഗരങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചി വാട്ടര്‍ മെട്രോ സ്‌റ്റേഷനുകളിലെ 5ജി ലഭ്യതയ്ക്ക് പിന്നാലെ എയര്‍ടെല്‍ വലിയ നേട്ടവും സ്വന്തമാക്കിയിരുന്നു. 5ജി സേവനങ്ങളില്‍ 10 മില്യണ്‍ ഉപയോക്താക്കളെന്ന നേട്ടമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്.
രാജ്യത്തെ എല്ലാ പട്ടണങ്ങളിലും, ഗ്രാമങ്ങളിലുമെല്ലാം 2024 മാര്‍ച്ചോടെ 5ജി സര്‍വീസുകള്‍ എത്തിക്കുക എന്ന കമ്പനിയുടെ ലക്ഷ്യമാണ് മുന്നോട്ട് നയിക്കുന്നതെന്ന് എയര്‍ടെല്‍ പറഞ്ഞു. ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications