Get Updates
Get notified of breaking news, exclusive insights, and must-see stories!

കസ്റ്റഡിയിലെടുത്ത പ്രതികൾക്ക് കൊറോണ ബാധിതനുമായി സമ്പർക്കം: പോലീസുകാർ നിരീക്ഷണത്തിൽ

കൊച്ചി: പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികൾക്ക് കൊറോണ വൈറസ് ബാധിതനുമായി സമ്പർക്കമുണ്ടായതോടെ പെരുമ്പാർ പോലീസ് സ്റ്റേഷനിൽ ജാഗ്രതാ നിർദേശം. ഒരു മാസമായി കൊറോണ വൈറസ് ബാധിതനൊപ്പമാണ് ഒഴിവിൽ കഴിഞ്ഞിരുന്നതെന്നുള്ള പ്രതികളുടെ മൊഴിയെത്തുടർന്നാണ് നീക്കം.

പെരുമ്പാവൂർ സ്വദേശിയായ ഉണ്ണി എന്നയാൾ മംഗലാപുരത്ത് വെച്ച് കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ രണ്ട് പേർ അറസ്റ്റിലായിട്ടുള്ളത്. കേസിൽ പോലീസ് പിടിയിലായതിന് പിന്നാലെയാണ് തങ്ങൾ കൊറൊണ വൈറസ് ബാധിച്ചയാൾക്കൊപ്പമാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നതെന്ന് ഇരുവരും പോലീസിനോട് വെളിപ്പെടുത്തുന്നത്.

 china-coronavirus7

ഇതോടെ പ്രതികളെ കസ്റ്റഡിയിലെടുത്ത സമയത്ത് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അഗ്നിശമന സേനയെത്തി സ്റ്റേഷൻ അണുവിമുക്തമാക്കിയെങ്കിലും ആരെയും സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പോലീസ് കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെയും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെ പരിശോധനാ ഫലം ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് ശേഷമായിരിക്കും മറ്റ് നടപടിക്രമങ്ങൾ.

Recommended Video

cmsvideo
    ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

    എറണാകുളം ജില്ലയിൽ ഇന്ന് 8 പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ജൂൺ 12 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 33 കാരിയായ കളമശ്ശേരി സ്വദേശിനിക്കും, ഇവരുടെ അടുത്ത ബന്ധുവായ 44 വയസ്സുകാരനും, ജൂൺ 19 ന് ഹൈദരാബാദ്-കൊച്ചി വിമാനത്തിലെത്തിയ 56 വയസ്സുള്ള ഐക്കാരനാട് സ്വദേശിനിക്കും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.

    ഇതേ വിമാനത്തിലെത്തിയ ഇവരുടെ ബന്ധുവായ 4 വയസ്സുള്ള കുട്ടിക്കും, ജൂൺ 13 ന് ചെന്നൈ- കൊച്ചി വിമാനത്തിലെത്തിയ 23 കാരനായ തൃപ്പൂണിത്തുറ സ്വദേശിക്കും, ജൂൺ 18 ന് ദില്ലി - കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശിക്കും, ജൂൺ 18 ന് ഇതേ വിമാനത്തിലെത്തിയ 33 കാരനായ കളമശ്ശേരി സ്വദേശിക്കും, ജൂൺ 19 ന് മസ്കറ്റ് -കണ്ണൂർ വിമാനത്തിലെത്തിയ 54 കാരനായ കോതമംഗലം സ്വദേശിക്കും കഴിഞ്ഞ ദിവസം ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+