എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മെട്രോ നിര്‍മ്മാണത്തിന്റെ മറവില്‍ എളംകുളത്ത് കായല്‍ നികത്തൽ; ആരോപണം നിഷേധിച്ച് മെട്രൊ

  • By Desk
Google Oneindia Malayalam News

കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ മറവില്‍ എളംകുളത്ത് കായല്‍ നികത്തുന്നതായി ആരോപണം. എളംകുളം മെട്രോ സ്‌റ്റേഷന് സമീപത്ത് കായല്‍ നികത്തുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മെട്രോയുടെ മാലിന്യങ്ങള്‍ ഇട്ട് കായല്‍ നികത്തുന്നുവെന്ന ഈ ആരോപണം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) നിഷേധിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചത്.

<strong>16 കാരിയെ പല തവണ ലൈംഗീകമായി പീഡിപ്പിച്ചു; ബലാത്സംഗം ചെയ്തത് പിതാവിന്റെ സുഹൃത്ത്, മഞ്ചേരിയിൽ നടന്ന സംഭവതക്തിൽ 20 കാരന് ജാമ്യമില്ല...</strong>16 കാരിയെ പല തവണ ലൈംഗീകമായി പീഡിപ്പിച്ചു; ബലാത്സംഗം ചെയ്തത് പിതാവിന്റെ സുഹൃത്ത്, മഞ്ചേരിയിൽ നടന്ന സംഭവതക്തിൽ 20 കാരന് ജാമ്യമില്ല...

അസത്യ പ്രചാരണമാണ് നടക്കുന്നതെന്ന് കെ.എം.ആര്‍.എല്‍. പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കായല്‍ നികത്തുന്നതിനായി കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചതായും പിന്നീട് ഇത് മറയ്ക്കാന്‍ മുകളിലേക്ക് ചെളി കോരിയിടുകയും ചെയ്യുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ഈ സ്ഥലം കെ.എം.ആര്‍.എല്ലിന്റെ നിയന്ത്രണത്തിലുള്ളതല്ലെന്ന് കൊച്ചി മെട്രോ അധികൃതര്‍ വ്യക്തമാക്കി. കൊച്ചി നഗരസഭയുടെ അധീനതയിലുള്ള സ്ഥലമാണ് വീഡിയോയില്‍ കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Kochi Metro

മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡി.എം.ആര്‍.സി.) ഉപകരാറുകാരായ മക്‌നല്ലി ഭാരത് എന്‍ജിനീയറിങ് ഈ സ്ഥലം പാട്ടത്തിന് എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഈ സ്ഥലം കൊച്ചി നഗരസഭയ്ക്ക് അവര്‍ മടക്കി നല്‍കി. ഇത് വ്യക്തമാക്കി 2018 ജനുവരി നാലിന് അവര്‍ ഡി.എം.ആര്‍.സിയ്ക്കും കത്ത് നല്‍കിയിട്ടുണ്ട്.

കാലവര്‍ഷത്തിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളാണ് കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ആ ഭൂമിയില്‍ നടക്കുന്നതെന്നും കെ.എം.ആര്‍.എല്‍. പറയുന്നു. ആഴം കൂട്ടലിന്റെ ഭാഗമായി കായലില്‍ നിന്നെടുത്ത ചെളിയാണ് അവിടെ നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഉണങ്ങിയതിനുശേഷം അവിടെ നിന്ന് മാറ്റുമെന്നാണ് വിവരം ലഭിച്ചതെന്നും കെ.എം.ആര്‍.എല്‍. പറഞ്ഞു.

Ernakulam
English summary
Allegations that Kochi Metro will be rehabilitated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X