എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലുവ ശിവരാത്രി: വ്യാപാര മേളകൾക്ക് അനുമതിയില്ല, ഒരേ സമയം 200 പേർക്ക് മാത്രം അനുമതി

Google Oneindia Malayalam News

ആലുവ: ആലുവ മണപ്പുറത്ത് ശിവരാത്രിയോടനുബന്ധിച്ച് നടത്താറുള്ള വ്യാപാരമേള ഇത്തവണ ഉണ്ടാകില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ഇതെത്തുടർന്നാണ് വ്യാപാര മേള ഇത്തവണ നടത്തേണ്ടെന്ന് തീരുമാനിച്ചത്. വ്യാപാരമേള നടത്തുന്നതിന് അനുമതിയ്ക്കായി ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നഗരസഭാ ചെയർമാനെ സമീപിച്ചിരുന്നു. എന്നാൽ അനുമതിയ്ക്ക് വേണ്ടി ജില്ലാ കളക്ടറെ സമീപിക്കാനാണ് അദ്ദേഹം നൽകിയ നിർദേശം. ഇതോടെ ജില്ലാ കളക്ടർക്ക് കത്തയച്ചെങ്കിലും അനുമതി നൽകിയിരുന്നില്ല.

Recommended Video

cmsvideo
എറണാകുളം; ആലുവ ശിവരാത്രി; ഇത്തവണ വ്യാപാര മേള ഉണ്ടാകില്ല,പൂർണമായും മുടങ്ങുന്നത് ചരിത്രത്തിൽ ആദ്യം

ഇതോടെയാണ് നഗരസഭാ കൌൺസിൽ ചേർന്ന് കൊവിഡ് കണക്കിലെടുത്ത് ഇത്തവണ വ്യാപാര മേളകളൊന്നും നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഉത്സവങ്ങൾക്കും ആഘോഷ പരിപാടികൾക്കും 200 പേരിലധികം ഒരേ സമയത്ത് പങ്കെടുക്കാൻ പാടില്ലെന്നാണ് ചട്ടം. ഈ മാർഗ്ഗനിർദേശം കണക്കിലെടുത്താണ് ഒരാഴ്ച നീളുന്ന വ്യാപാരമേളയ്ക്ക് അനുമതി നൽകാതിരുന്നത്.

lord-shiva-wallpaper-1385363

കൊവിഡ് മാനദണ്ഡങ്ങളോടെ ആലുവ ശിവരാത്രി ആഘോഷത്തിന് നേരത്തെ തന്നെ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. ബലിതർപ്പണ ചടങ്ങുകൾ നടത്താനും തിരുവിതാംകൂർ ദേവസ്വം അനുമതി നൽകിയിട്ടുണ്ട്. ആചാരപരമായ ചടങ്ങുകൾ മാത്രമാണ് അനുവദിക്കുകയെന്നാണ് ദേവസ്വം ബോർഡ് വ്യതക്തമാക്കിയിട്ടുള്ളത്.

കൊവിഡ് മാനദണ്ഡങ്ങളോടെ ആലുവ ശിവരാത്രി ആഘോഷത്തിന് അനുമതി. ബലിതർപ്പണ ചടങ്ങുകൾ നടത്താനും തിരുവിതാംകൂർ ദേവസ്വം അനുമതി നൽകിയിട്ടുണ്ട്. ആചാരപരമായ ചടങ്ങുകൾ മാത്രമാണ് അനുവദിക്കുകയെന്നാണ് തിരുവിതാം കൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുള്ളത്.

Ernakulam
English summary
Alua Shivarathri: No market area due to coronavirus restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X