വധശിക്ഷ ഇന്ന് തന്നെ നടപ്പാക്കിയാല്‍ നല്ലതെന്ന് താജുദ്ദീന്‍, മാര്‍ക്കറ്റില്‍ മിഠായി വിതരണം ചെയ്തു
കൊച്ചി: ആലുവ കേസില്‍ വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് കേസിലെ നിര്‍ണായക സാക്ഷിയായ താജുദ്ദീന്‍. ഈ കേസിലെ വിധി എല്ലാവര്‍ക്കും പാഠമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശിശുദിനത്തില്‍ ആ പിഞ്ചു കുഞ്ഞിന് നീതി ലഭിച്ചുവെന്നും താജുദ്ദീന്‍ വ്യക്തമാക്കി. അതേസമയം വിധി വന്ന ശേഷം ആലുവ മാര്‍ക്കറ്റില്‍ മിഠായി വിതരണം ചെയ്തായിരുന്നു താജുദ്ദീന്‍ സന്തോഷം പ്രകടിപ്പിച്ചത്.
വധശിക്ഷ ഇന്ന് നടപ്പാക്കാന്‍ പറ്റുമെങ്കില്‍ അത്രയും നല്ലത്. ഞങ്ങള്‍ നാട്ടുകാര്‍ ആഗ്രഹിച്ചത് പോലെ തന്നെ പ്രതിക്ക് വധശിക്ഷ ലഭിച്ചു. വളരെ സന്തോഷമുണ്ട്. കേരള പോലീസിനോടാണ് നന്ദി പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നൂറ് ദിവസം കൊണ്ട് അവന്‍ കുറ്റവാളിയാണെന്ന് തെളിയിച്ചു. അവന് ശിക്ഷ വാങ്ങിക്കൊടുക്കാനും പോലീസിന് സാധിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഇത് പാഠമായിരിക്കണമെന്നും താജുദീന്‍ പറഞ്ഞു. നേരത്തെ വധശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു താജുദ്ദീന്റെ പ്രതികരണം.
ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിലാണ് അഞ്ചുവയസ്സുകാരിയെ അസഫാക് ആലം കൊലപ്പെടുത്തി വലിച്ചെറിഞ്ഞത്. കുട്ടിക്കൊപ്പം മാര്‍ക്കറ്റ് വഴി അസഫാക് നടന്നുപോയത് നിരവധി പേര്‍ കണ്ടിരുന്നു. താജുദീനെ ഇയാളെ കണ്ടിരുന്നു. കുട്ടിയെ കുറിച്ച് ചോദിച്ചപ്പോള്‍ മകളാണെന്നായിരുന്നു പ്രതി ഇവര്‍ക്ക് നല്‍കിയ മറുപടി. അതേസമയം ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ എല്ലാം വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചു. ഇവര്‍ മധുരം വിതരണം ചെയ്തും, പടക്കം പൊട്ടിച്ചുമെല്ലാമാണ് സന്തോഷം അറിയിച്ചത്.












Click it and Unblock the Notifications