എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; പുതിയ വീഡിയോ പുറത്ത്, ഇരുവിഭാഗത്തെയും അറസ്റ്റ് ചെയ്യും

Google Oneindia Malayalam News

കൊച്ചി: ആലുവയിലെ ഫ്‌ളാറ്റില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റ്. ഫ്‌ളാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ ബില്‍ഡര്‍ ഓഫീസ് മുറി നിര്‍മിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കേസിന് ആധാരം. ബില്‍ഡറുടെ ജീവനക്കാരിയും സഹായിയും തന്നെ ആക്രമിച്ചു എന്നും പോലീസ് ഈ വേളയില്‍ നോക്കി നിന്നു എന്നുമായിരുന്നു നടി മിനു മുനീര്‍ പറഞ്ഞിരുന്നത്.

നെടുമ്പാശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയായ യുവതിക്കും സഹായിക്കുമെതിരേ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. നടിയെ വെട്ടിലാക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ആദ്യ പരാതി നടിയുടേത്

ആദ്യ പരാതി നടിയുടേത്

ആലുവ കിഴക്കേ ദേശം പെന്റൂണിയ ഫ്‌ളാറ്റില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയായ നടി മീനു മുനീര്‍ ആണ് ആദ്യം പരാതി നല്‍കിയത്. ഫ്‌ളാറ്റിന്റെ പ്രൊജക്ട് കോ ഓഡിനേറ്റര്‍ പത്തനംതിട്ട അടൂര്‍ സ്വദേശി സുമിത മാത്യു, സാഹായി മനോജ് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ഇരുവര്‍ക്കുമെതിരെ നെടുമ്പാശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

അടികൊണ്ട് നടി വീണു

അടികൊണ്ട് നടി വീണു

സുമിതയും സഹായിയും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ഈ വേളയില്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് നോക്കി നിന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവാവിന്റെ അടികൊണ്ട് നടി വീഴുന്ന വീഡിയോ ദൃശ്യവും പരാതിക്കൊപ്പം മീനു മുനീര്‍ കൈമാറിയിരുന്നു.

പുതിയ പരാതി ഇങ്ങനെ

പുതിയ പരാതി ഇങ്ങനെ

മറ്റൊരു പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. നടി മീനു മുനീറാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സുമിത മാത്യു പറയുന്നു. ഇതിന് തെളിയാവി വീഡിയോയും പോലീസിന് കൈമാറി. സുമിതയെ നടി തടയുന്നതും പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്നതും പിടിച്ചു നിലത്തേക്ക് തള്ളുന്നതും വീഡിയോയില്‍ കാണാം. ഈ പരാതിയില്‍ പോലീസ് കേസെടുത്തു.

പോലീസ് ഇടപെടാതിരിക്കാന്‍ കാരണം

പോലീസ് ഇടപെടാതിരിക്കാന്‍ കാരണം

ബില്‍ഡറുടെ ഓഫീസ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് ഓഫീസ് പരിസരത്ത് പോലീസ് എത്തിയത്. നടിയും സുമിതയും തര്‍ക്കമുണ്ടാകുമ്പോള്‍ പോലീസ് ഇടപെട്ട് പിടിച്ചുമാറ്റിയിരുന്നില്ല. വനിതാ പോലീസ് ഇല്ലാത്തതിനാലാണ് ഇടപെടാതിരുന്നതെന്ന് പോലീസ് പറയുന്നു.

അറസ്റ്റ് ഉടന്‍ എന്ന് പോലീസ്

അറസ്റ്റ് ഉടന്‍ എന്ന് പോലീസ്

നടി മിനു ഫ്‌ളാറ്റില്‍ സിനിമാ നിര്‍മാണത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍ നല്‍കിയില്ല. ഇതിലുള്ള വൈരാഗ്യമാണ് പിന്നീടുള്ള സംഘര്‍ഷത്തിന് കാരണം എന്നാണ് സുമിത പറയുന്നു. ഓഫീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണെന്ന് പറഞ്ഞ ഫ്‌ളാറ്റിലെ ജീവനക്കാര്‍ പഞ്ചായത്തില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...

Recommended Video

cmsvideo
അച്ഛനെ തീകൊളുത്തിയത് പോലീസ്..നെഞ്ചുപൊട്ടി രാജന്റെ മക്കൾ

Ernakulam
English summary
Aluva Flat Employee files case against Actress Meenu Muneer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X