Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനിവാസന്‍ മാപ്പ് പറയണം; വീടിന് മുന്നില്‍ പ്രതിഷേധവുമായി അങ്കണവാടി പ്രവര്‍ത്തകര്‍

തൃപ്പൂണിത്തുറ: സിനിമ നടന്‍ ശ്രീനിവാസനെതിരെ പ്രതിഷേധവുമായി അങ്കണവാടി പ്രവര്‍ത്തകര്‍. അങ്കണവാടി പ്രവര്‍ത്തകരെ അധിക്ഷേപിച്ചു സംസാരിച്ചുവെന്ന് ആരോപിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യൂണിയന്‍ (സിഐടിയു) ന്‍റെ നേതൃത്വത്തിലാണ് ശ്രീനിവാസന്‍റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയത്. യൂണിയന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെകെ പ്രസന്നകുമാരി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ അങ്കണവാടി പ്രവകര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ച ശ്രീനിവാസനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരമാര്‍ശത്തില്‍ നടന്‍ മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കണ്ടനാട് കവലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ശ്രീനിവാസന്‍റെ വീടിന് മുന്നില്‍ അവസാനിച്ചു.

sreenivasan

Recommended Video

cmsvideo
    സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam

    അതേസമയം, വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കാന്‍ ശ്രീനിവാസന്‍ ഇതുവരെ തയ്യാറായിട്ടില്ല. പുതിയ സിനിമയുടെ ചര്‍ച്ചകളിലാണെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു ശ്രീനിവാസന്‍ അറിയിച്ചത്. അതേസമയം, വിഷയത്തില്‍ നടനെതിരെ വനിതാ കമ്മീഷന്‍ നേരത്തെ കേസെടുത്തിരുന്നു. ഒരു ചാനല്‍ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ അങ്കന്‍വാടി ടീച്ചര്‍മാരെ താഴ്ത്തിക്കെട്ടുന്ന തരത്തില്‍ പ്രതികരിച്ചത്. അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയിലും ശ്രീനിവാസന് എതിരെ വിമര്‍ശനം ശക്തമായിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+