എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആർടിസി കണ്ടക്ടർക്ക് കൊറോണ വൈറസ്: അങ്കമാലി ഡിപ്പോ അടച്ചിട്ടു!! രോഗം മലപ്പുറം സ്വദേശിക്ക്

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് വ്യാപന ഭീഷണിയെത്തുടർന്ന് അങ്കമാലി കെഎസ്ആർടിസി ഡിപ്പോ അടച്ചിട്ടു. ഡിപ്പോയിലെ ഓർഡിനറി ബസിലെ ജീവനക്കാരന് കഴിഞ്ഞ ദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച മങ്കട സ്വദേശിയായ കണ്ടക്ടർ ജൂൺ 26 വരെ ഇവിടെ ജോലി ചെയ്തിരുന്നു. ജോലിക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയ കണ്ടക്ടർക്ക് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സ്രവപരിശോധനയുടെ ഫലം പോസിറ്റീവായതോടെയാണ് ഡിപ്പോ അടച്ചിടുന്നത്.

പരീക്ഷ തോറ്റുപോയ ഒരാളുണ്ട് കൂടെ, അവനെ മാത്രമാണ് വിളിച്ചത്; ഒപ്പമുണ്ട് ഞാനും, അധ്യാപകന്‍റെ കുറിപ്പ്പരീക്ഷ തോറ്റുപോയ ഒരാളുണ്ട് കൂടെ, അവനെ മാത്രമാണ് വിളിച്ചത്; ഒപ്പമുണ്ട് ഞാനും, അധ്യാപകന്‍റെ കുറിപ്പ്

രോഗം സ്ഥിരീകരിച്ച കണ്ടക്ടർക്ക് ഡിപ്പോയിലെ മറ്റ് ജീവനക്കാരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നതിനാലാണ് ഡിപ്പോ അടച്ചിടുന്ന നടപടികളിലേക്ക് അധികൃതർ നീങ്ങുന്നത്. എന്നാൽ ദേശീയ പാതയിലെ ഉൾപ്പെടെ ബസുകൾ എത്തുന്നതിനാൽ ഡിപ്പോ അടച്ചിടുന്നത് തടസ്സങ്ങൾ സൃഷ്ടിക്കും. ഡിപ്പോ അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഡിപ്പോ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാകു. കെഎസ്ആർടിസിടിസി സോണൽ ഓഫീസറാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക.

covid-19-158546

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

എറണാകുളത്ത് ചൊവ്വാഴ്ച 10 പേർക്കാണ് ചൊവ്വാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇന്ന് 780 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 690 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13646 ആണ്. ഇതിൽ 11794 പേർ വീടുകളിലും, 716 പേർ കോവിഡ് കെയർ സെന്ററുകളിലും 1136 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 27 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 15 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 230 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 179 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 51 പേരും അങ്കമാലി അഡല്ക്സിൽ 124 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.

കുട്ടനാട്, ചവറ തെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും; കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി ടിക്കാറാം മീണകുട്ടനാട്, ചവറ തെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും; കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി ടിക്കാറാം മീണ

Ernakulam
English summary
KSRTC Depot shuts down after Conductor tests coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X