എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വായിൽ തുണി തിരുകിയ ശേഷം മർദ്ദിക്കും: ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ അമ്മയുടെ വെളിപ്പെടുത്തൽ

Google Oneindia Malayalam News

കൊച്ചി: അങ്കമാലിയിൽ പിതാവിന്റെ ക്രൂരതയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനേറ്റ അതിക്രമത്തെക്കുറിച്ച് അമ്മയുടെ വെളിപ്പെടുത്തൽ പുറത്ത്. പിതാവ് കട്ടിലിലേക്ക് എടുത്തെറിഞ്ഞതോടെ അതീവ ഗുരുതരാവസ്ഥയിലായ കുഞ്ഞ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. തലച്ചോറിൽ രക്തസ്രാവവുമുണ്ടായ കുഞ്ഞ് തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയോടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകളാണ് നൽകുന്നത്. കേസിൽ അറസ്റ്റിലായ പിതാവ് ഷൈജുവിനെ റിമാൻഡ് ചെയ്തിരുന്നു.

 'വ്യാജവാർത്ത' ഗാൽവൻ സംഘർഷത്തിൽ 43 സൈനികർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് തള്ളി ചൈന 'വ്യാജവാർത്ത' ഗാൽവൻ സംഘർഷത്തിൽ 43 സൈനികർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് തള്ളി ചൈന

കരയുമ്പോൾ മർദ്ദിക്കും

കരയുമ്പോൾ മർദ്ദിക്കും

കരയുന്ന കുഞ്ഞിന്റെ വായിൽ തുണി തിരുകി കയറ്റിയ ശേഷം മർദ്ദിക്കാറുണ്ടെന്നാണ് കുഞ്ഞിന്റെ അമ്മായ നേപ്പാൾ സ്വദേശിയുടെ വെളിപ്പെടുത്തൽ. കുഞ്ഞിനെ മർദ്ദിക്കുന്നതിന് തന്നെയും ഷൈജു മർദ്ദിക്കാറുണ്ടെന്നും അവർ പറയുന്നു. ആദ്യം മുതൽ തന്നെ മർദ്ദിക്കുമെന്നും അവർ പറയുന്നു.

 അച്ചടക്കത്തോടെ വളർത്തണമെന്ന്

അച്ചടക്കത്തോടെ വളർത്തണമെന്ന്

54 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കരയുമ്പോൾ തന്നെ അടിക്കുമെന്നും പെൺകുട്ടി ആയതിനാൽ അനുസരണയിൽ വളർത്തണമെന്നും പറഞ്ഞാണ് മർദ്ദിച്ചുകൊണ്ടിരുന്നതെന്നും അമ്മ പറയുന്നു. കരയുന്ന കുഞ്ഞിന്റെ മുഖത്ത് തുണിയിട്ട ശേഷം അടിക്കുമെന്നും പലതവണ അടികൊണ്ടതോടെയാണ് കുഞ്ഞിന് സുഖമില്ലാതായതെന്നും കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞിട്ട് അനുസരിക്കാൻ തയ്യാറായില്ലെന്നും അമ്മ പറയുന്നു.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
 നീക്കം നേപ്പാളിലേക്ക് മടങ്ങാൻ

നീക്കം നേപ്പാളിലേക്ക് മടങ്ങാൻ

പാലു കൊടുത്തുകൊണ്ടിരിക്കുമ്പോഴും ഷൈജു കുഞ്ഞിനെ മർദ്ദിച്ചിരുന്നുവെന്നും ജനിച്ചത് പെൺകുഞ്ഞായതിനാൽ ഇതിനും മർദ്ദിക്കുമെന്നും ഭയമുണ്ടെന്നും യുവതി സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ അസുഖം ഭേദമാകുന്നതോടെ നേപ്പാളിലേക്ക് തന്നെ മടങ്ങിപ്പോകാനാണ് ഇവരുടെ നീക്കം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷമാണ് ഇരുവരും നേപ്പാളിൽ വെച്ച് വിവാഹിതരാവുന്നത്. തുടർന്ന് അങ്കമാലിയിലലെ ജോസ്പുരത്ത് വാടയ്ക്ക് താമസിച്ചുവരികയായിരുന്നു.

 പ്രതീക്ഷ നൽകുന്നു..

പ്രതീക്ഷ നൽകുന്നു..

തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ നവജാത ശിശുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ കുഞ്ഞ് പാല് കുടിച്ചതായി കോലഞ്ചേരി മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ടിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞ് കൈകാലുകൾ അനക്കുന്നതിനൊപ്പം കൺപോളകളും ചലിപ്പിച്ചിട്ടുണ്ട്. ഇത് മികച്ച പ്രതികരണമാണെന്നാണ് മെഡിക്കൽ സൂപ്രണ്ട് ചൂണ്ടിക്കാണിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഉള്ളതെന്നുമാണ് ഡോക്ടർമാരുടെ സംഘത്തിന്റെ വിലയിരുത്തൽ.

 കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു

കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു

പുലർച്ചെ കുഞ്ഞ് കരഞ്ഞതോടെ കുഞ്ഞിനെ വായുവിലേക്ക് എടുത്തുയർത്തിയ പിതാവ് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതോടെ ബോധം നഷ്ടമായ കുഞ്ഞിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിൽ രക്തസ്രാവവും നീർക്കെട്ടുമുണ്ടായിരുന്നു. തലയോട്ടിയ്ക്കും തലച്ചോറിനും ഇടയിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയയത്. മൂന്ന് മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നു. നിലവിൽ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. സംഭവത്തിൽ പിതാവ് അറസ്റ്റിലായതോടെ നേപ്പാൾ സ്വദേശിനിയായ അമ്മയാണ് ആശുപത്രിയിൽ കുഞ്ഞിനൊപ്പമുള്ളത്.

പ്രതി റിമാൻഡിൽ

പ്രതി റിമാൻഡിൽ


അങ്കമാലി ജോസ്പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ചാത്തനാട്ട് ഷൈജു തോമസിനെ റിമാൻഡ് ചെയ്തിരുന്നു. 54 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു ഇയാൾ അറസ്റ്റിലായത്. ജൂൺ 18 ന് പുലർച്ചെയാണ് ഉണർന്ന് കരഞ്ഞ കുഞ്ഞിനെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിൽ പോലീസ് ഭാര്യയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കള്ളം പൊളിഞ്ഞു

കള്ളം പൊളിഞ്ഞു


കട്ടിലിൽ നിന്ന് വീണ്ട് കുഞ്ഞിന് പരിക്കേറ്റെന്നാണ് ഷൈജു ആദ്യം ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയതോടെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. അപ്പോൾ കൊതുകിനെ കൊല്ലാൻ ബാറ്റ് കൊണ്ടടിച്ചപ്പോൾ നെഞ്ചത്ത് തട്ടിയെന്നാണ് പറഞ്ഞത്. ഇതിൽ സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Ernakulam
English summary
Ankamali: Mother reveals about ordeal on ew born baby attacked by father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X