എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് സമ്പർക്കത്തിലൂടെ ഒരു വ്യാപാരിക്കും കൊവിഡ്: മിമിക്രി കലാകാരന്റെ ഭാര്യയ്ക്കും മകനും രോഗം

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് സമ്പർക്കത്തിലൂടെ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച മിമിക്രി കലാകാരന്റെ ഭാര്യയ്ക്കും മൂന്ന് വയസുള്ള കുഞ്ഞിനും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ജൂൺ 21ന് വൈറസ് ബാധ സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യയ്ക്കും മൂന്നുവയസ്സുകാരനായ മകനും ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആത്മഹത്യ ചെയ്ത 68 വയസുകാരനടക്കം 6 പേര്‍ക്ക്കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആത്മഹത്യ ചെയ്ത 68 വയസുകാരനടക്കം 6 പേര്‍ക്ക്

എറണാകുളം മാർക്കറ്റിൽ ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ മാർക്കറ്റിന്റെ ഒരു ഭാഗം അടച്ചിട്ടിരുന്നു. ഇതേ സ്ഥാപത്തിലെ ജീവനക്കാരൻ, സ്ഥാപനത്തിനടുത്ത് ഡൌണുള്ള മറ്റൊരു സ്ഥാപനത്തിലെ വ്യാപാരി, ഇദ്ദേഹത്തിന്റെ മകൻ, ഭാര്യ, മരുകൾ, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ 22 കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാകത്തിൽ നിന്നെത്തിയ ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം മാർക്കറ്റിൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇവിടെ നിന്നുള്ള കൂടുതൽ പേരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി വരികയാണ്. മൊബൈൽ മെഡിക്കൽ ടീമാണ് സാമ്പിളുകൾ ശേഖരിക്കുന്നത്.

corona15-159

എറണാകുളം ജില്ലയിൽ ഇന്ന് 12 പേർക്കാണ രോഗം സ്ഥിരീകരിച്ചത്. ജൂൺ 13 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 56 കാരനായ വല്ലാർപാടം സ്വദേശി, ജൂൺ 20ന് റിയാദ്- കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഗർഭിണിയായ ആരക്കുഴ സ്വദേശിനി, ജൂൺ 27 ദില്ലിയിൽ നിന്ന് വിമാനമാർഗം എത്തിയ 24 കാരനായ കവളങ്ങാട് സ്വദേശിനി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.

Ernakulam
English summary
Another merchant in Ernakulam market tests positive in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X