എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി വിമാനത്താവളത്തിൽ ആന്റിജൻ ടെസ്റ്റ് ആരംഭിച്ചു: അരമണിക്കൂറിനുള്ളിൽ പരിശോധനാ ഫലം!!

Google Oneindia Malayalam News

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച കോവിഡ് ആന്റിജൻ ടെസ്റ്റിംഗ് സംവിധാനത്തിന്റെ പ്രവർത്തനം ജില്ലാ കളക്ടർ നേരിട്ടെത്തി വിലയിരുത്തി. വ്യാഴാഴ്ച മുതലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആന്റിജൻ പരിശോധന ആരംഭിച്ചത്. ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് ആക്കുന്നവരെ ആണ് ആന്റിജൻ പരിശോധനക്ക് വിധേയരാകുന്നത്. പരിശോധിച്ച് അര മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന നേട്ടം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്: അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി 20.27 കോടി അനുവദിച്ചുതിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്: അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി 20.27 കോടി അനുവദിച്ചു

ആന്റിജൻ പരിശോധനയിലും പോസിറ്റീവ് ആകുന്നവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കോ കൊവിഡ് ആശുപത്രികളിലേക്കോ മാറ്റും. യാത്രക്കാർ കൂടുതൽ ആയി എത്താൻ തുടങ്ങിയ സാഹചര്യത്തിൽ എത്തിയ കളക്ടർ വിമാനത്താവളത്തിലെ മറ്റു പ്രവർത്തനങ്ങളും വിലയിരുത്തി.

 eklmcollctr-15

സിഐഎസ്എഫ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയാൻ കർശന നിർദേശം നൽകി. സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും താമസ സ്ഥലങ്ങളിലും ക്യാന്റീനിലും ആൾകൂട്ടം ഉണ്ടാവാതിരിക്കണമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളുമായി ഇടപെടുമ്പോളും സഹപ്രവർത്തകരുമായി ഇടപെടുമ്പോളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും രോഗ ലക്ഷണമുള്ളവർ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ദിവസേന രോഗലക്ഷണങ്ങൾ പരിശോധിക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി.

Ernakulam
English summary
Antigen testing started in Nedumbassery airport from July 2nd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X