ജര്‍മനിയില്‍ കിച്ചന്‍ മാനേജര്‍, കൊച്ചി മെട്രോയിൽ ഒരുക്കിയത് ഗംഭീര ഗ്രാഫിറ്റി; പ്ലീറ്റർ ക്ലാരിന് കൈയ്യടി
കൊച്ചി: കൊച്ചി മെട്രോയിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആകർഷകമായ ഗ്രാഫിറ്റി ഒരുക്കിയ ജർമൻ സ്വദേശി പീറ്റർ ക്ലാർക്കിന് അഭിനന്ദന പ്രവാഹം. കെ എം ആർ എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ,കോർപറേഷൻ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ എന്നിവരാണ് പീറ്ററിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. തന്റെ സഞ്ചാരത്തിന്റെ ഭാഗമായി കൊച്ചിയിലേത്തിയപ്പോഴാണ് കെ എം ആർ എല്ലുമായി ചേർന്ന് ജോസ് ജംഗ്ഷനിലെ ഓപ്പൺ എയർ തിയേറ്ററിൽ പീറ്റർ ഗ്രാഫിറ്റി ഒരുക്കിയത്. കൊച്ചി മെട്രോ ഇഷ്ടപ്പെട്ടുവെന്നും തിരികെ പോകുന്നതിന് മുൻപായി വാട്ടർ മെട്രോ ടെര്മിനലിലും ഗ്രാഫിറ്റി ഒരുക്കാൻ ശ്രമിക്കുമെന്നും പീറ്റർ പറഞ്ഞു.
പീറ്ററിനെ കുറിച്ച് കൊച്ചി മെട്രോ പങ്കിട്ട കുറിപ്പ് ഇങ്ങനെ-'ലോകമെമ്പാടും സഞ്ചരിച്ചു ഗ്രാഫിറ്റി ഒരുക്കുന്ന ജർമൻ സ്വദേശി പീറ്റർ ക്ലാർ തന്റെ സഞ്ചാരത്തിന്റെ ഭാഗമായി കൊച്ചിയിലേത്തിയപ്പോഴാണ് കെ എം ആർ എല്ലുമായി ചേർന്ന് ജോസ് ജംഗ്ഷനിലെ ഓപ്പൺ എയർ തിയേറ്ററിൽ ഗ്രാഫിറ്റി ഒരുക്കിയത്. ഭിത്തിയിൽ കൊച്ചി മെട്രോയുടെ നിറങ്ങളിൽ ആറ് ദിവസം കൊണ്ട് പീറ്റർ ഗ്രാഫിറ്റി ഒരുക്കി. ജർമനിയിൽ നിന്നും മുംബൈയിൽ നിന്നും കൊണ്ടുവന്ന ചായങ്ങൾ ഉപയോഗിച്ചാണ് ഗ്രാഫിറ്റി. കൊച്ചി മെട്രോയുടെ ട്രെയിൻ ...അതിനൊപ്പം പീറ്റർ അംഗമായ ഡിസൈൻ കളക്ടീവിന്റെ ചിഹ്നവും. കൊച്ചി മെട്രോ ഇഷ്ടപ്പെട്ടുവെന്നും തിരികെ പോകുന്നതിന് മുൻപായി വാട്ടർ മെട്രോ ടെര്മിനലിലും ഗ്രാഫിറ്റി ഒരുക്കാൻ ശ്രമിക്കുമെന്നും പീറ്റർ പറഞ്ഞു.

കൊച്ചി ഡിസൈൻ വീക്കിന്റെ കളർ കൊച്ചി ക്യാമ്പെയിനുമായി കൈകോർത്താണ് പീറ്ററിന്റെ ഗ്രാഫിറ്റ് വർക്ക്. ആദ്യമായാണ് കേരളത്തിൽ ഗ്രാഫിറ്റി ചെയ്യുന്നതെന്നും തന്റെ കലയ്ക്ക് മികച്ച സ്വീകരണമാണ് ഇവിടെ ലഭിക്കുന്നതിനും പീറ്റർ പറയുന്നു. ജർമനിയിൽ കിച്ചൻ മാനേജർ ആയി ജോലി ചെയ്യുന്ന പീറ്റർ അവിടെ ശീതകാലമാകുമ്പോഴാണ് തന്റെ കലയുടെ പ്രചരണാർത്ഥം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നത്.
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആകർഷകമായ ഗ്രാഫിറ്റി ഒരുക്കിയ പീറ്ററിനെ കെ എം ആർ എൽ മാനേജിങ് ഡയറക്ടർ ശ്രീ. ലോക്നാഥ് ബെഹ്‌റ അഭിനന്ദിച്ചു. പീറ്ററിനെ അഭിനന്ദിക്കാൻ ആദരണീയനായ കൊച്ചി കോർപറേഷൻ മേയർ അഡ്വക്കേറ്റ് ശ്രീ. എം അനിൽകുമാറും എത്തി.
പൊതുജനങ്ങൾക്ക് ഒത്തുകൂടുവാനും പരിപാടികൾ സംഘടിപ്പിക്കുവാനും കൊച്ചി മെട്രോ ഒരുക്കിയ ഓപ്പൺ എയർ തിയേറ്റർ കൂടുതൽ മനോഹരമാക്കാൻ സഹായിച്ച പീറ്ററിന് കൊച്ചി മെട്രോ ജനറൽ മാനേജർ ശ്രീ ജോ പോൾ നന്ദി അറിയിച്ചു. കൊച്ചി ഡിസൈൻ വീക്കുമായി ചേർന്ന് കൊച്ചിയിലെ വിവിധയിടങ്ങൾ നിറമുള്ളതാക്കാൻ ഒരുങ്ങുന്ന പീറ്ററിന്റെ യാത്ര ഇനി നേപ്പാളിലേക്കാണ്.












Click it and Unblock the Notifications