ബൈക്ക് നിർത്തിയതിനെ ചൊല്ലി തർക്കം; ആലുവയിൽ അനിയൻ ജ്യേഷ്ഠനെ വെടിവെച്ച് കൊലപ്പെടുത്തി
ആലുവയിൽ ചേട്ടനെ അനിയൻ വെടിവച്ചു കൊലപ്പെടുത്തി.എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൻ (48) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ തോമസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഹൈക്കോടതി ജീവനക്കാരനാണ് തോമസ്.
വ്യാഴാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. ബൈക്ക് വീടിനു മുന്നിൽ നിർത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം.വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തോമസിന്റെ ബൈക്ക് രാവിലെ പോള്‍സണ്‍ അടിച്ചുതകര്‍ത്തിരുന്നു.ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നൽകി. ഇതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് തോമസ് എയര്‍ ഗണ്‍ ഉപയോഗിച്ച് പോള്‍സണെ വെടിവെച്ചത്.

വെടിവെച്ചകാര്യം തോമസ് തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായിരുന്നു മരിച്ച പോള്‍സണ്‍.
അതേസമയം സഹോദരങ്ങൾ രണ്ട് പേർക്കും മാനസികപ്രശ്നമുണ്ടെന്നാണ് അയൽവാസികൾപറയുന്നത്. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. ഇവരുടെ അച്ഛൻ ജോസഫിന്റേത് എയർഗണെന്നും അയൽവാസികൾ പറഞ്ഞു. .












Click it and Unblock the Notifications