• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അത്തപതാക ഉയര്‍ന്നു- ഘോഷയാത്ര ഒഴിവാക്കി; ദുരിതം നേരിടുന്നതിന് ജനകീയ ഐക്യം ആവശ്യം: ധനമന്ത്രി

  • By desk

തൃപ്പൂണിത്തുറ: ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തം നഗറില്‍ പതാകയുയര്‍ന്നു. തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയുടെ ഔദ്യോഗിക ഉദ്ഘാടനവും അത്തപതാക ഉയര്‍ത്തലും ധന്യമന്ത്രി തോമസ് ഐസക്ക് തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വ്വഹിച്ചു. കനത്തമഴയെ അവഗണിച്ച് എത്തിച്ചേര്‍ന്ന നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ രാവിലെ 9.30ന് ചടങ്ങുകള്‍ ആരംഭിച്ചു.

ഓണം സമൃദ്ധിയുടെയും സമൃദ്ധമായ നല്ല നാളുകളെ കുറിച്ചുള്ള പ്രതീക്ഷയുടെയും ഉത്സവമാണെന്ന് പറഞ്ഞ ധനകാര്യമന്ത്രി സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക ആഘോഷപരിപാടികള്‍ ഒഴിവാക്കുന്നതായി അറിയിച്ചു. ആഘോഷങ്ങള്‍ ഒഴിവാക്കി ജനകീയ ഐക്യം ദുരിതം നേരിടുന്നതിന് വേണ്ടിവരുന്ന സന്ദര്‍ഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതി ഒറ്റപ്പെട്ട സംഭവമല്ല കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.കേരളത്തെ ബാധിക്കാതിരുന്ന സൈക്ലോണ്‍ പ്രതിഭാസങ്ങള്‍ ഇപ്പോള്‍ അറബിക്കടലിന്റെ തീരത്തും നാശം വിതയ്ക്കുന്നു.

നമ്മള്‍ കൂടി ദുരന്തങ്ങള്‍ക്ക് പങ്ക് വഹിക്കുന്നതായി പറഞ്ഞ അദ്ദേഹം കാടുകള്‍ വെട്ടിതെളിച്ചും കുളങ്ങള്‍ നികത്തിയും നടത്തുന്ന അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പശ്ചിമഘട്ടത്തിനും നാടിനും മഴവെള്ളത്തെ സംഭരിക്കാനുള്ള കഴിവ് ഇല്ലാതാക്കിയെന്ന് പറഞ്ഞു.

നാടിന്റെ മഴവെള്ള സംഭരണ ശേഷി ഉയര്‍ത്തുന്നതിനും ജലത്തെ മലിനമാകാതെ സംരക്ഷിക്കാനുമുള്ള കര്‍മ്മപദ്ധതിയിലേക്ക് നീങ്ങും . ഇതിനായി ജനങ്ങളുടെ യോജിച്ച പ്രവര്‍ത്തനം അനിവാര്യമാണ്. നിപ്പ രോഗബാധയെ തടുക്കാന്‍ കഴിഞ്ഞ കേരളത്തിന് പകര്‍ച്ചവ്യാധി നിയന്ത്രണം സാധ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. തൃപ്പൂണിത്തുറയുടെ സമൃദ്ധമായ കലാ, സാംസ്‌കാരിക, ചരിത്ര പശ്ചാത്തലങ്ങള്‍ ഏറെ സാധ്യതയുള്ളവയാണെന്ന് പറഞ്ഞ മന്ത്രി ഈ രംഗത്തെ ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള പ്രാദേശിക വികസനത്തിനായുള്ള ചര്‍ച്ചകള്‍ നടക്കണമെന്നും പറഞ്ഞു.

സര്‍ക്കാര്‍ ദുരിതാശ്വാസനിധിയിലേക്ക് തൃപ്പൂണിത്തുറ നഗരസഭ സമാഹരിച്ച തുക നഗരസഭാധ്യക്ഷ ചന്ദ്രികാദേവി മന്ത്രിക്ക് കൈമാറി. നഗരസഭയുടെ ഉപഹാരം വൈസ് ചെയര്‍മാന്‍ ഒ.വി സലിം മന്ത്രിക്ക് സമ്മാനിച്ചു.നാടിന്റെ പാരമ്പര്യവും സംസ്‌കാരവും കൈവിടാതിരിക്കുന്നതിന്റെ ഭാഗമായാണ് പ്രതികൂല കാലാവസ്ഥയിലും ഔപചാരികമായി ചടങ്ങുകള്‍ നടത്തുന്നതെന്ന് ചടങ്ങിന് അധ്യക്ഷതവഹിച്ച എം. സ്വരാജ് എം.എല്‍.എ പറഞ്ഞു. ഈ വര്‍ഷം ആഘോഷ പരിപാടികള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ അത്താഘോഷം ഉദ്ഘാടനം ചെയ്യാന്‍ ധനമന്ത്രി തോമസ് ഐസക്കിനെ തന്നെ ക്ഷണിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പ്രകൃതിദുരന്തം നേരിടുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഒപ്പംനിന്ന് നാടിന് കൈത്താങ്ങാകണമെന്ന് ചടങ്ങില്‍ സംസാരിച്ച എം.എല്‍.എ അനൂപ് ജേക്കബ് അഭിപ്രായപ്പെട്ടു.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചരിത്രപ്രസിദ്ധമായ അത്തം ഘോഷയാത്ര ആഘോഷ കമ്മിറ്റി ഒഴിവാക്കി. അത്തം കലാമത്സരങ്ങളുടെ സമ്മാനവിതരണം ഇരുപത്തിയൊന്നാം തീയതി വൈകിട്ട് അഞ്ചുമണിക്ക് ലായം കൂത്തമ്പലത്തില്‍ നടക്കും. അത്താഘോഷ ജനറല്‍ കണ്‍വീനര്‍ വി. ആര്‍ വിജയകുമാര്‍ കൃതജ്ഞത പറഞ്ഞു.

Ernakulam

English summary
Atham flag hosting done by Thomas Issac; Thrippunithura atham nagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more