എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയിൽ അമ്മയറിയാതെ കുഞ്ഞിനെ വിൽക്കാൻ ശ്രമം: അഞ്ച് ലക്ഷം നൽകാമെന്ന് വാഗ്ധാനം!! പിതാവിനും പങ്ക്!

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് അമ്മയറിയാതെ നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കളമശ്ശേരി മെഡിക്കൽ കോളേജിൽ സസ്പെഷനിൽ കഴിയുന്ന നഴ്സിന്റെ ഒത്താശയോടെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലാണ് ഇതോടെ പുറത്തുവരുന്നത്. സംഭവത്തെക്കുറിച്ച് ഒരു യുവാവാണ് ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം ശരിയാണെന്ന് പിന്നീട് കുഞ്ഞിന്റെ അമ്മ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. താൻ അറിയാതെ കുഞ്ഞിനെ വിൽക്കാൻ ശ്രമം നടന്നുവെന്നാണ് അമ്മ വെളിപ്പെടുത്തിയിട്ടുള്ളത്. കേസുമായി മുമ്പോട്ട് പോകാൻ കഴിയില്ലെന്ന് കുഞ്ഞിന്റെ അമ്മയെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

'പുറപ്പെട്ടു പോകുന്ന വാക്ക് തിരിച്ചെടുക്കാനാവില്ല';ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് വിധു'പുറപ്പെട്ടു പോകുന്ന വാക്ക് തിരിച്ചെടുക്കാനാവില്ല';ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് വിധു

 കുഞ്ഞിനെ വിൽക്കാൻ ശ്രമം

കുഞ്ഞിനെ വിൽക്കാൻ ശ്രമം

വിൽക്കാൻ ശ്രമിച്ച കുഞ്ഞിന്റെ അച്ഛനെതിരെയും കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ച് യൂട്യൂബറെ ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുള്ള യുവതികളിൽ ഒരാൾക്കെതിരെയുമാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഇപ്പോൾ ആരോപണമുയർന്നത്. നവജാത ശിശുവിനെ ഭിന്നലിംഗക്കാരായ ദമ്പതികൾക്ക് നേരിട്ട് കൈമാറാൻ ശ്രമിച്ചെന്നും പിന്നീട് ചിലർ ഇടപെട്ടതോടെയാണ് കുഞ്ഞിനെ കൈമാറാനുള്ള നീക്കം ഉപേക്ഷിച്ചതെന്നുമാണ് യുവതി പറയുന്നത്. എന്നാൽ ഇക്കാര്യം പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി ആർഎം ഡോ. ഗണേഷ് കുമാറിന്റെ പ്രതികരണം.

 ലിവിംഗ് ടുഗദറിനിടെ

ലിവിംഗ് ടുഗദറിനിടെ

പാലക്കാട് സ്വദേശിനിയായ യുവതിയും മാഹി സ്വദേശിയായ യുവാവും കൊച്ചിയിൽ ഒരുമിച്ച് താമസിച്ച് വരുന്നതിനിടെയാണ് യുവതി ഗർഭം ധരിച്ചത്. ഇതോടെ ഗർഭം അലസിപ്പിക്കാൻ യുവാവ് നിർബന്ധിച്ചിരുന്നു. ഇത് അനുസരിക്കാതായതോടെ ഇരുവരും തമ്മിൽ അകലുകയും ചെയ്തിരുന്നു. ഗർഭം ധരിച്ചിരിക്കെ പലപ്പോഴും കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമം നടന്നിരുന്നതായാണ് പറയപ്പെടുന്നത്. ഇതോടെ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് യുവതി കഴിഞ്ഞുവന്നിരുന്നത്.

കുഞ്ഞിനെ ഒഴിവാക്കാൻ ശ്രമം

കുഞ്ഞിനെ ഒഴിവാക്കാൻ ശ്രമം

ജനിക്കുന്ന കുഞ്ഞിനെ പരിപാലിക്കുന്നത് സംബന്ധിച്ച ബുദ്ധിമുട്ടുകൾക്ക് പുറമേ നിയമപരമായ പ്രശ്നങ്ങളും മുന്നിൽക്കണ്ടാണ് പിതാവായ യുവാവ് കുഞ്ഞിനെ ഒഴിവാക്കാനുള്ള ശ്രമം നടത്തിയത്. ഇതോടെ ഭിന്നലിംഗക്കാരായ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറാനായിരുന്നു നീക്കം. ഇവർ അമ്മയെയും കുഞ്ഞിനെയും ഉൾപ്പെടെ നോക്കുമെന്നാണ് കരുതിയിരുന്നത്. ഇവർക്കൊപ്പം താമസിച്ച് തനിക്ക് ജോലിക്ക് പോകാനുള്ള സൌകര്യവും ഒരുങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് സംഭവിച്ചത് കുഞ്ഞിനെ അവർക്ക് തന്നെ നൽകണം എന്ന തരത്തിലുള്ള ചർച്ചകളാണ് നടന്നിട്ടുള്ളത്. ഈ നടന്ന സംഭവങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് ലേബർ റൂമിൽ വെച്ചാണ് അറിഞ്ഞതെന്നും യുവതി പറയുന്നു.

ഇടനിലക്കാരി

ഇടനിലക്കാരി

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ കുഞ്ഞിനെ ഭിന്നലിംഗക്കാരായ ദമ്പതികൾക്ക് കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങൾക്കായി ഇതേ ആശുപത്രിയിലെ നഴ്സിനെ തന്നെയാണ് ഈ സംഘം നിയോഗിച്ചിരുന്നത്. എന്നാൽ ഇവർ നേരത്തെ ഒരു ക്രമക്കേടിൽ അകപ്പെട്ട് സസ്പെൻഷനിൽ കഴിഞ്ഞുവരികയായിരുന്നു. പിന്നീട് ഇവരെ ജോലിയിൽ പിരിച്ചുവിട്ടതായി അറിയാൻ കഴിഞ്ഞുവെന്നും യുവതി പറയുന്നു.

 അഞ്ച് ലക്ഷം രൂപയ്ക്ക്

അഞ്ച് ലക്ഷം രൂപയ്ക്ക്

നവജാതശിശുവിനെ അഞ്ച് ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമമെന്നാണ് യുവതിയെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. ഇടപാടിലൂടെ തനിക്ക് മൂന്ന് ലക്ഷം രൂപ ലഭിക്കുമെന്ന് നഴ്സ് മുഖേന തന്നെ അറിയിച്ചെന്നാണ് യുവതി ചൂണ്ടക്കാണിക്കുന്നത്. കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ അമ്മ കുഞ്ഞിനെ കാണാതിരിക്കുന്നതിനും പാലുകൊടുക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ശ്രമം നടന്നതായും യുവതി പറയുന്നു. ആരോപണവിധേയയായ നഴ്സ് കുഞ്ഞിന്റെ അച്ഛനുമായി സംസാരിച്ച കാര്യവും ഫോണിൽ തുറന്ന് സമ്മതിച്ചെന്നാണ് യുവതി പറയുന്നത്.

കുഞ്ഞിനെ തിരിച്ചുനൽകി

കുഞ്ഞിനെ തിരിച്ചുനൽകി

കുഞ്ഞ് ജനിച്ച് രണ്ട് മാസം തികയുന്നതിന് മുമ്പാണ് പിതാവായ യുവാവ് മയക്കുമരുന്ന് കേസിൽ അകപ്പെട്ട് അറസ്റ്റിലാവുന്നത്. ജയിൽവാസത്തിനിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് കുഞ്ഞുമായി കടന്നുകളഞ്ഞെന്നാണ് യുവതി പറയുന്നത്. ഇതോടെ പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകർ സംഭവത്തിൽ ഇടപെട്ടതോടാണ് കുഞ്ഞിനെ തിരികെ ലഭിക്കുന്നത്. ഇതെത്തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം കൊച്ചിയിലാണ് യുവതി കഴിഞ്ഞിരുന്നത്. നിലവിൽ വീട് വാടകയ്ക്കെടുത്താണ് ഇവർ താമസിച്ചുവരുന്നത്. നിയമനടപടിയിലേക്ക് നീങ്ങാനുള്ള സാമ്പത്തിക സാഹചര്യമില്ലാത്തതിനാലാണ് യുവാവിനെതിരെ കോടതിയെ സമീപിക്കാത്തതെന്നും യുവതി വ്യക്തമാക്കി.

ആരോപണം നിരസിച്ചു

ആരോപണം നിരസിച്ചു


കുഞ്ഞിനെ നോക്കാൻ കഴിയില്ലെന്ന് യുവതി പറഞ്ഞതോടെയാണ് ഭിന്നലിംഗക്കാരായ ദമ്പതികൾ കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് സമ്മതിച്ചുവെന്നും സംഭവത്തിൽ ആരോപണവിധേയയായ യുവതി പ്രതികരിച്ചത്. ഇങ്ങനെയാണ് ആശുപത്രി ചെലവുകൾ വഹിക്കാമെന്ന് അറിയിച്ചതെന്നും ഇവർ പറയുന്നു. ഈ സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് ശ്രമിച്ചില്ലെന്നും ഇവർ പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കുഞ്ഞിനെ വിൽക്കുന്നതിന് വേണ്ടി ശ്രമം നടന്നെന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്.

Ernakulam
English summary
Attempt to sold new born baby in Ernakulam, Allegation against nurse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X