കൊച്ചിയിൽ കോവിഡ് ആംബുലൻസായി ഓട്ടോകളും; ഒരു വനിതയടക്കം പ്രത്യേക പരിശീലനം ലഭിച്ച 18 ഡ്രൈവർമാർ സജ്ജം
കൊച്ചിയിൽ കോവിഡ് ആംബുലൻസായി ഓട്ടോകളും; ഒരു വനിതയടക്കം പ്രത്യേക പരിശീലനം ലഭിച്ച 18 ഡ്രൈവർമാർ സജ്ജം
കൊച്ചി: കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനത്തെ ജില്ലകളിലൊന്നാണ് എറണാകുളം. കൊച്ചിയടക്കമുള്ള ജില്ലയിലെ തിരക്കേറിയതും ആളുകൾ അടുത്തടുത്ത് താമസിക്കുന്നതുമായ പ്രദേശങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിവിധങ്ങളായ പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും ചെയ്യുന്നത്. അതിൽ ഏറ്റവും ഒടുവിലായി ഇതാ ഓട്ടോ ആംബുലൻസുകളും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 18 ഓട്ടോ ആംബുലൻസുകളാണ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം

ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘത്തിെൻറ സഹകരണത്തോടെയാണ് പദ്ധതി കൊച്ചിയില്‍ നടപ്പാക്കുന്നത്. പരിശീലനം ലഭിച്ച 18 ഓട്ടോ ഡ്രൈവര്‍മാര്‍ ചൊവ്വാഴ്ച മുതല്‍ നഗരത്തിെൻറ വിവിധ ഭാഗങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി സജ്ജരായുണ്ടാകും. ഇവരിൽ ഒരാൾ വനിതയാണെന്ന പ്രത്യേകതയുമുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളാവുകയാണ് ഈ ഓട്ടോ ഡ്രൈവർമാരും.
കൊച്ചി നഗരത്തിലെ വിവിധ ഡിവിഷനുകളിലെ കോവിഡ് ബാധിതരെ ആശുപത്രികളിലെത്തിക്കുക, മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. മരുന്നുകളും ഉപകരണങ്ങളുമായാണ് ഓട്ടോ ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. ഓട്ടോ അംബുലന്‍സില്‍ പോര്‍ട്ടബില്‍ ഓക്സിജന്‍ കാബിനുകള്‍, പള്‍സ് ഓക്സിമീറ്റര്‍, ഇന്‍ഫ്ര റെഡ് തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ ഓക്‌സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാകേന്ദ്രവും എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അമ്പലമുകളിലെ ഈ ചികിത്സ കേന്ദ്രത്തിൽ നാവികസേനയുടെ സുരക്ഷാപരിശോധന പൂർത്തിയായശേഷമാണ് ചികിത്സ ആരംഭിച്ചത്. ബിപിസിഎല്ലിന്റെ ഓക്‌സിജൻ പ്ലാന്റിൽനിന്ന് ആശുപത്രിയിലേക്ക് ഓക്‌സിജൻ ലഭ്യമാക്കും. വൈദ്യുതി, വെള്ളം, മറ്റ് സൗകര്യങ്ങളും ബിപിസിഎൽ സൗജന്യമായി നൽകും. 130 ഡോക്ടർമാർ, 240 നേഴ്സുമാർ ഉൾപ്പെടെ 480 പേർ ഇവിടെ സേവനത്തിനുണ്ട്.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Recommended Video
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications