എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിനിമ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു, മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്‌റംഗ്ദൾ പ്രവര്‍ത്തകർ

Google Oneindia Malayalam News

കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തില്‍ ക്രിസ്ത്യന്‍ പള്ളിയുടെ സിനിമ സെറ്റ് പൊളിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍. ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ സെറ്റാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റിയത്. ഇക്കാര്യം വിശദീകരിച്ച് എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോട് എന്നയാള്‍ ഫേസ്ബുക്കിലൂടെ കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. കാലടി മഹാദേവ ക്ഷേത്രത്തിനടുത്തുള്ള മണല്‍പ്പുറത്ത് ഇട്ടിരുന്ന സെറ്റാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്.

minnal murali

സംഭവത്തെ ന്യായീകരിച്ച് എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോട് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ, കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍. മഹാദേവന്‍ അനുഗ്രഹിക്കട്ടെ.

അതേസമയം, ഇയാള്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ പൊളിച്ച സെറ്റുമായി ബന്ധപ്പെട്ട് ഇനിയും സീനുകള്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടെന്നാണ് കരുതുന്നത്. ഈ ആക്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.

സെറ്റ് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയല്‍ വൈറലായതോടെ ചലച്ചിത്രതാരം അജു വര്‍ഗീസ് പ്രതികരിച്ച് രംഗത്തെത്തി. പള്ളിയുടെ സെറ്റ് പൊളിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് അജു വര്‍ഗീസ് രംഗത്തെത്തിയത്. മിന്നല്‍ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കി ഒരു നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേര്‍ന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടാക്കിയ ഒരു സെറ്റ്. കൊറോണ- ലോക്കഡോണ്‍ കാരണം ഷൂട്ട് നീങ്ങി. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടല്‍ ഉണ്ടാക്കുന്നതതാണെന്നും അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.

Ernakulam
English summary
Bajrang Dal activists break up shooting set of Minnal Murali Movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X