എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടി കനക്കും; വികസനത്തിലൂന്നി എൽഡിഎഫ്, കോൺഗ്രസ് മണ്ഡലമെന്ന ആശ്വാസത്തിൽ ബെഹന്നാൻ

  • By Desk
Google Oneindia Malayalam News

കൊച്ചി: പ്രധാന മുന്നണികളുടെ സ്ഥാനാർഥി പ്രഖ്യാപനവും ഒപ്പം 20-ട്വന്‍റിയുടെ സ്ഥാനാർഥിയായി ജേക്കബ് തോമസുമെത്തിയതോടെ ചാലക്കുട മണ്ഡലത്തിൽ ഇത്തവണ പോരാട്ടം കനക്കും. മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാര്‍ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ട്വന്‍റി ട്വന്‍റി കൂട്ടായ്മയുടെ സ്ഥാനാർഥിയായി ജേക്കബ് തോമസ് കൂടിയെത്തിയതോടെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം.

<strong>യുപിയില്‍ പ്രിയങ്ക എക്‌സ് ഫാക്ടറാകും..... മായാവതിയുടെ വോട്ടുബാങ്ക് പ്രിയങ്ക ഇഫക്ടില്‍ പൊളിയും</strong>യുപിയില്‍ പ്രിയങ്ക എക്‌സ് ഫാക്ടറാകും..... മായാവതിയുടെ വോട്ടുബാങ്ക് പ്രിയങ്ക ഇഫക്ടില്‍ പൊളിയും

മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ചാലക്കുടി മണ്ഡലത്തില്‍ കനത്ത മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറ്റ് നിലനിര്‍ത്താന്‍ സിറ്റിങ് എംപി ഇന്നസെന്‍റിനെ തന്നെയാണ് ഇടത് മുന്നണി രംഗത്തിറക്കിയിക്കുന്നത്. കഴിഞ്ഞ തവണ പി.സി ചാക്കോയും കെ.പി.ധനപാലനും തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങള്‍ വെച്ചുമാറിയാതാണ് ഇരുമണ്ഡലങ്ങളിലെയും തോല്‍വിക്ക് കാരണമായതെന്നായിരുന്നു യുഡിഎഫ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാന്‍ യുഡിഎഫ് കണ്‍വീനറെ തന്നെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 13884 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇടത് മുന്നണി ജയിച്ച് കയറിയത്. എന്നാല്‍ ഇത്തവണ ബെന്നി ബെഹന്നാനിലൂടെ ഈ ഭൂരിപക്ഷം മറികടക്കാനാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

വികസനത്തിലൂന്നിയുള്ള പ്രചരണത്തിൽ എൽഡിഎഫ്

വികസനത്തിലൂന്നിയുള്ള പ്രചരണത്തിൽ എൽഡിഎഫ്

മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞാണ് എൽഡിഎഫിന്‍റെ പ്രചരണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. സ്ഥാനാർഥി നിർണയത്തിൽ ഇന്നസെന്‍റ് പേര് പരിഗണിച്ചപ്പോൾ തന്നെ മണ്ഡലം കമ്മിറ്റി അതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാതെ പോയതോടെ വീണ്ടും ഇന്നസെന്‍റിന് നറുക്കുവീണു. എന്നാൽ ഈ എതിർപ്പുകളൊന്നും മണ്ഡലത്തിൽ പ്രതിഫലക്കാത്ത തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചരണമാണ് എൽഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. മണ്ഡലത്തിലെ ആദ്യ ഘട്ട ഗ്രഹസന്ദർശനം പാർട്ടി പ്രവർത്തകർ പൂർത്തിയാക്കി. ഇതോടെ ഇന്നലെ മുതൽ റോഡ്ഷോയും ആരംഭിച്ചിട്ടുണ്ട്. നിലവിൽ നടക്കുന്ന ബൂത്ത് തല കുടുംബയോഗങ്ങളിലും പ്രധാനം തങ്ങളുടെ പ്രദേശത്തും മണ്ഡലത്തിലും നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തന്നെ നേതാക്കൾ വിശദീകരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ തങ്ങൾക്കനുകൂലമായ ട്രെന്‍റ് ഒരുക്കുന്നതിന് ഇടതുമുന്നണിയ്ക്ക് ആയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഇന്നസെന്റ് തുറുപ്പുചീട്ട്

ഇന്നസെന്റ് തുറുപ്പുചീട്ട്


കഴിഞ്ഞ ലോക്സഭ തെരഞ്ഞടുപ്പില്‍ ഇടതു മുന്നണി പുറത്തിറക്കിയ അപ്രതീക്ഷിത തുറുപ്പ് ചീട്ടായിരുന്നു ഇന്നസെന്‍റ്. നടന്‍ മമ്മൂട്ടിയുടെ കൂടി നിര്‍ദ്ദേശ പ്രകാരം ചാലക്കുടിയില്‍ സ്ഥാനാർഥിയായ ഇന്നസെന്‍റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോയെയാണ് തോല്‍പ്പിച്ചത്. യുഡിഎഫിന് മുന്‍തൂക്കമുണ്ടായിരുന്ന മണ്ഡലത്തില്‍ ഇന്നസെന്‍റിന്‍റെ താര പരിവേഷവും പിസി ചാക്കോയോടുണ്ടായിരുന്ന പ്രാദേശിക എതിര്‍പ്പും ഇടതു മുന്നണിയുടെ വിജയം എളുപ്പമാക്കി.
അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ താരപരിവേഷത്തിനപ്പുറം ഇന്നസെന്‍റിനെതിരേ മണ്ഡലത്തിൽ പണകോണുകളിൽ എതിരഭിപ്രായം ഉയരുന്നുണ്ടെന്നത് തന്നെയാണ് സിപിഎമ്മിനെ അലട്ടുന്ന പ്രധാന വെല്ലുവിളി.

ഇന്നസെന്റിന് ആധിപത്യം

ഇന്നസെന്റിന് ആധിപത്യം

കുന്നത്തുനാട്, പെരുമ്പാവൂര്‍, ആലുവ, അങ്കമാലി മണ്ഡലങ്ങള്‍ക്കൊപ്പം തൃശൂരിലെ ചാലക്കുടി, കൈപ്പമംഗലം കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ ലോക്സഭ മണ്ഡലം. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് ആധിപത്യം. എന്നാല്‍ തൃശൂര്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ ഇടതു മുന്നണിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും വലിയ മുന്‍ തൂക്കമുണ്ട്. അതുകൊണ്ട് തന്നെ തൃശൂർ ജില്ലയിലുൾപ്പെട്ട മണ്ഡലങ്ങളിൽ ഇന്നസെന്‍റ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

പരമ്പരാഗത കോൺഗ്രസ് മണ്ഡലം ബെന്നി ബെഹന്നാന് ആശ്വാസം

പരമ്പരാഗത കോൺഗ്രസ് മണ്ഡലം ബെന്നി ബെഹന്നാന് ആശ്വാസം


പരമ്പരാഗത കോൺഗ്രസ് മണ്ഡലമെന്നത് തന്നെയാണ് ബെന്നി ബെഹന്നാന് ഉൾപ്പെടെയുള്ളവർക്ക് ആശ്വാസം നൽകുന്ന വസ്തുത. ഇടതുമുന്നണിയ്ക്കുള്ളിൽ ഉൾപ്പെടെ ഇന്നസെന്‍റിനെതിരേ ഉയർന്ന എതിർപ്പ് വോട്ടാക്കി മാറ്റമെന്നും യുഡിഎഫ് ക്യാംപ് ലക്ഷ്യമിടുന്നു. യുഡിഎഫ് കൺവീനറായിരുന്നിട്ടുകൂടി മണ്ഡലത്തിൽ വേണ്ടത്ര ജനകീയ അടിത്തറയില്ലെന്നത് തന്നെയാണ് ബെന്നി ബെഹന്നാന് ഉയരുന്ന പ്രധാന വെല്ലുവിളി. കൊടുങ്ങല്ലൂരിലും കൈപ്പമംഗലത്തും ഇടതുമുന്‍തൂക്കം പരമാവധി കുറക്കാന്‍ കഴിയുന്നയാളെ സാമുദായിക ഘടകങ്ങളും യുഡിഎഫിന്‍റെ വിജയത്തെ സ്വാധീനിക്കും. നഷ്ടപ്പെട്ടുപോയ ദിവസങ്ങള്‍ പ്രചാരണത്തില്‍ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നിലവിൽ ബെന്നി ബഹന്നാന്‍. സ്ഥാനാർഥി നിര്‍ണയത്തിന് ഉണ്ടായ കാലതാമസം പരിഹരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍പന്തിയില്‍ വരുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പ്രചാരണത്തിന്‍റെ ഭാഗമായി വിവിധ മേഖലയിലുള്ള നേതാക്കന്മാരെയും മറ്റും നേരില്‍ കണ്ടും ഫോണില്‍ ബന്ധപ്പെട്ടും മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പൗരപ്രമുഖരെ കാണലുമാണ് നിലവിൽ. വരും ദിവസങ്ങളിൽ റോഡ് ഷോ കൂടി ആരംഭിക്കുന്നതോടെ പ്രചരണത്തിൽ മുന്നിലെത്താൻ കഴിയുമെന്ന് യുഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുന്നു.

മണ്ഡലത്തിൽ സജീവമായി എഎൻ രാധാകൃഷ്ണൻ

മണ്ഡലത്തിൽ സജീവമായി എഎൻ രാധാകൃഷ്ണൻ

സ്ഥാനാർഥി പ്രഖ്യാപനം വൈകിയെത്തിയിട്ടും മണ്ഡലത്തിൽ സജീവമായി പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷണൻ. ഇടതു-വലതു സ്ഥാനാർഥികൾ പ്രചരണത്തിൽ ഏറെ മുന്നിലെത്തിയെങ്കിലും അവരോടൊപ്പം പ്രചരണ രംഗത്ത് ഓടിയെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ബിജെപിയ്ക്കുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഇടപെടലുകൾ ഗുണചെയ്യുമെന്ന പ്രതീക്ഷയും ബിജെപി സ്ഥാനാർഥി പങ്കുവെക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയപ്പോഴും മധ്യമേഖല ജാഥയുൾപ്പെടെ നടത്തി ജില്ലയിൽ സജീവമായി നിൽക്കുന്നതിനുള്ള ശ്രമമായിരുന്ന എ.എൻ.രാധാകൃഷ്ണൻ നടത്തിയത്. ഇതെല്ലാം തന്നെ വോട്ടാക്കി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയും ബിജെപി ക്യാംപിനുണ്ട്. എന്നാൽ പരമ്പരാഗത കോൺഗ്രസ് മണ്ഡലവും നിലവിൽ എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റുമായ മണ്ഡലത്തിൽ എത്രത്തോളം മുന്നേറ്റമെന്നത് ബിജെപിയെ സംബന്ധിക്കുന്നിടത്തോളം പ്രയാസം നിറഞ്ഞതാണ്. ബിജെപിയ്ക്ക് ഏറെ മുന്നേറ്റം പ്രതീക്ഷിച്ച കിഴക്കമ്പലത്ത് ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയെ നിർത്തിയതും ബിജെപി ക്യാംപിന് വെല്ലുവിളിയായി.

 സ്രാവുകൾക്കൊപ്പം നീന്താൻ ജേക്കബ് തോമസും

സ്രാവുകൾക്കൊപ്പം നീന്താൻ ജേക്കബ് തോമസും


20-ട്വന്‍റിയുടെ സ്ഥാനാർഥിയായി ജേക്കബ് തോമസുകൂടിയെത്തിയതോടെ മണ്ഡലത്തിലെ വമ്പൻ സ്രാവുകളുടെ വിജയ സാധ്യത തന്നെയാണ് ചോദ്യം ചെയ്യപ്പെടുക. കോൺഗ്രസിന് ഏറെ സ്വാധീനമുള്ള പഞ്ചായത്താണ് കിഴക്കമ്പലം. ഈ പഞ്ചായത്തിൽ നിന്നുള്ള വോട്ടുകൾ 20-ട്വന്‍റി കൂട്ടായ്മയിലേക്ക് ക്രേന്ദ്രീകരിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിൽ യുഡിഎഫിനുണ്ടാക്കാൻ കഴിയുന്ന മുന്നേറ്റത്തിൽ തന്നെ വലിയ തിരിച്ചടി സംഭവിക്കും.

 ജേക്കബ്ബ് തോമസിന്റെ സ്ഥാനാർത്ഥിത്വം

ജേക്കബ്ബ് തോമസിന്റെ സ്ഥാനാർത്ഥിത്വം

കിഴമ്പലത്തെ സെന്‍റിനറി ഹാളില്‍ കൂടിയ 2200 പ്രവര്‍ത്തകരുടെ യോഗത്തിനു ശേഷമാണ് ട്വന്‍റി20 സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നിരുന്നാലും ജേക്കബ് തോമസിന്‍റെ എന്‍ട്രി ഏവര്‍ക്കും സര്‍പ്രൈസായി. കിഴക്കമ്പലത്തെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കിറ്റക്‌സ് ഗ്രൂപ്പ് രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയത്. പഞ്ചായത്തില്‍ വന്‍വിജയമായ കൂട്ടായ്മ പഞ്ചായത്ത് ഭരണവും പിടിച്ചു. പഞ്ചായത്തിലെ 80 ശതമാനം വോട്ട് പിടിക്കാമെന്നാണ് ട്വന്‍റി20യുടെ പ്രതീക്ഷ. കിഴക്കമ്പലത്തെ വോട്ടുകള്‍ ഇനി മറ്റൊരാള്‍ക്ക് ലഭിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ എത്തിക്കുകയാണ് ട്വന്‍റി 20. ജേക്കബ് തോമസിന്‍റെ വ്യക്തി പ്രഭാവവും വോട്ടുകളെ സ്വാധീനിക്കുമെന്നും കരുതുന്നു.

Ernakulam
English summary
benny behanan- jacob thomas and innocent fight in chalakkudy, campaign continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X