Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി മെയ് മാസം കമ്മീഷൻ ചെയ്യും: എം എം മണി

കോതമംഗലം: ഭൂതത്താൻകെട്ടിൽ നിർമാണം നടന്നുവരുന്ന മിനി ജലവൈദ്യുത പദ്ധതി ഈ വർഷം മെയ് മാസത്തിൽ കമ്മീഷൻ ചെയ്യുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി. ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ സിവിൽ ഇലക്ട്രോ മെക്കാനിക്കൽ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിയും പ്രസ്തുത പ്രൊജക്റ്റ് വേഗത്തിൽ പൂർത്തീകരിച്ച് സമയബന്ധിതമായി കമ്മീഷൻ ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആൻ്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

mm mani

കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന ബൾബ് ടൈപ്പ് ടർബൈൻ പദ്ധതിയാണ് ഭൂതത്താൻകെട്ടിൽ നടപ്പിലാക്കുന്നതെന്നും സമയബന്ധിതമായി പദ്ധതി കമ്മീഷൻ ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
ഭൂതത്താൻകെട്ട് മിനി വൈദ്യുത പദ്ധതിയുടെ 92.90% പ്രവർത്തികളും പൂർത്തിയായതായും, സിവിൽ വർക്കുകളുടെ ഭാഗമായിട്ടുള്ള പവർ ഹൗസ് നിർമ്മാണം 98% പണികളും, ഇലക്ട്രോ മെക്കാനിക്കൽ പ്രവർത്തികളുടെ 86.17% പ്രവർത്തികളും, പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു.

231.21 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നത് എന്നും ഈ പദ്ധതിയുടെ ഉൽപ്പാദനശേഷി 83.5 മില്യൺ യൂണിറ്റ് ആണെന്നും മന്ത്രി പറഞ്ഞു. പവർഹൗസ് ഒഴികെയുള്ള എല്ലാ സിവിൽ വർക്കുകളും പൂർത്തീകരിച്ചതായും പവർഹൗസിൻ്റെ അവസാനഘട്ട സിവിൽ വർക്കുകളും, ജനറേറ്റർ അസംബ്ലിങ് പണികളും പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കി ഈ വർഷം മെയ് മാസത്തിൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+