• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയില്‍ കുഴികളുടെ നിര അവസാനിക്കുന്നില്ല: മൂവാറ്റുപുഴയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറയിലും കുഴി

Google Oneindia Malayalam News

മൂവാറ്റുപുഴ: കൊച്ചിയില്‍ റോഡിലെ കുഴികളുടെ എണ്ണം അവസാനിക്കുന്നില്ല. മൂവാറ്റുപുഴയില്‍ റോഡിലെ ഗര്‍ത്തത്തിന് പിന്നാലെ തൃപ്പൂണിത്തുറ മിനി ബൈപ്പാസിന് സമീപത്തെ കുഴിയാണ് ഇപ്പോള്‍ അപകടം ക്ഷണിച്ച് വരുത്തുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലായിട്ടാണ് ഈ കുഴിയുള്ളത്.

പൊതുമരാമത്ത് വകുപ്പിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ കുഴികള്‍ ഓരോന്നായി പുറത്ത് വരുന്നത്. റോഡിന് അടിയിലൂടെ പോകുന്ന കാനയുടെ സ്ലാബ് തകര്‍ന്ന് രൂപം കൊണ്ട കുഴിയാണിത്. മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയൊന്നുമില്ല.

നേരത്തെ മൂവാറ്റുപുഴ എംസി റോഡില്‍ കച്ചേരിത്താഴം പാലത്തിലെ റോഡില്‍ വന്‍ ഗര്‍ത്തമുണ്ടായിരുന്നു. അപ്രോച്ച് റോഡിലാണ് യാത്രക്കാര്‍ക്ക് ഭീഷണിയായി ഗര്‍ത്തം രൂപപ്പെട്ടത്. കച്ചേരിത്താഴം പാലത്തില്‍ നിന്നും ഏകദേശം പത്ത് മീറ്റര്‍ മാറി കുഴി രൂപപ്പെട്ടത്.

ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേര്‍ന്നാണ് ഇതുള്ളതെന്നത് അപകട സാധ്യത വര്‍ധിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പുതി പ്രശ്‌നം വന്നിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ അപകടം ഒഴിവാക്കാനുള്ള ഉത്തരവാദിത്തം നാട്ടുകാരുടെ തലയില്‍ വീണിരിക്കുകയാണ്.

മിനി ബൈപ്പാസിലേക്കും പേട്ട ഭാഗത്തേക്കും റോഡ് വേര്‍തിരിയുന്ന ഭാഗത്തെ കുഴിക്ക് ചുറ്റും ഒടിഞ്ഞ ടാര്‍വീപ്പയും കയറും കെട്ടി ഓലമടല്‍ കുത്തി നിര്‍ത്തിയാണ് ഡ്രൈവര്‍ക്ക് അപകട സിഗ്നല്‍ ഇപ്പോള്‍ നല്‍കുന്നത്. രാത്രിയിലെ ഇരുട്ടില്‍ ഇത് കാണാന്‍ പറ്റില്ല.

കിം കര്‍ദാഷിയാന്റെ മുഖം പോലെയാകണം, യുവതി ചെയ്തത് എന്താണെന്ന് അറിയുമോ? വൈറല്‍കിം കര്‍ദാഷിയാന്റെ മുഖം പോലെയാകണം, യുവതി ചെയ്തത് എന്താണെന്ന് അറിയുമോ? വൈറല്‍

ഇവിടെ വാഹനങ്ങള്‍ വീപ്പ ഇടിച്ച് തെറിപ്പിക്കുന്നത് നിത്യ സംഭവമാണ്. ഇടതുവശം ചേര്‍ന്ന് വരുന്ന ഇരുചക്ര വാഹനങ്ങളും അപകടത്തില്‍പ്പെടുന്നുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഇവിടെ ടൈല്‍ വിരിച്ചത്.

അതേസമയം റോഡിന് അടിയിലെ സ്ലാബ് ബലപ്പെടുത്താതെ പണി നടത്തിയതാണ് പ്രശ്‌നമായിരിക്കുന്നത്. മിനി ബൈപ്പാസിലേക്ക് സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ പേട്ട ഭാഗത്തേക്കുള്ള ഭാരം കൂടിയ വാഹനങ്ങള്‍ ഇടത് ചേര്‍ന്ന് പോയതാണ് സ്ലാബ് തകരാന്‍ കാരണം.

ടൈഗര്‍ ഷാര്‍ക്കിനെ തേടിയിറങ്ങി, കിട്ടിയതോ? കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍ടൈഗര്‍ ഷാര്‍ക്കിനെ തേടിയിറങ്ങി, കിട്ടിയതോ? കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍

കാനയും റോഡും നന്നാക്കാനുള്ള അനുമതി ലഭിച്ചെന്നും, ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായും ദേശീയ പാത അധികൃതര്‍ പറഞ്ഞു. നേരത്തെ ദേശീയ പാതയിലെ കുഴികള്‍ മൂടണമെന്ന് അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു.

രാജകുമാരിയാണോ, വെളിച്ച പൂക്കള്‍ പൂത്ത് നില്‍ക്കുന്നത് പോലെ; ഭാമയുടെ ക്യൂട്ട് ലുക്കില്‍ ഞെട്ടി ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Ernakulam
English summary
big hole in thrippunithura mini bypass road no response after 3 months from nhda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X