തിളക്കമാര്‍ന്ന വിജയം..! അതിഥി തൊഴിലാളിയുടെ മകള്‍ക്ക് ഡിഗ്രിക്ക് ഒന്നാം റാങ്ക്, കയ്യടിച്ച് കേരളം
പെരുമ്പാവൂര്‍: എംജി സര്‍വകലാശാല പരീക്ഷയില്‍ വന്‍ വിജയം സ്വന്തമാക്കി അതിഥി തൊഴിലാളിയുടെ മകള്‍. സര്‍വ്വകലാശാല ബിഎ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയിലാണ് ബീഹാര്‍ സ്വദേശിനി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. മാര്‍ത്താമോ വനിതാ കോളേജ് വിദ്യാര്‍ത്ഥിനിയും ബീഹാര്‍ ഷെയ്ക്പുര സ്വദേശിനിയുമായ പായല്‍ കുമാരിയാണ് അഭിമാന നേട്ടം കൈവരിച്ചത്.

Recommended Video
ഇലയ രണ്ട് സഹോദരികള്‍ക്ക് വേണ്ടി പഠനം ഉപേക്ഷിച്ച് തൊഴിലിന് ഇറങ്ങാന്‍ തുനിഞ്ഞതായിരുന്നു പായല്‍. എന്നാല്‍ കോളേജ് മാനേജുമെന്റും ചരിത്ര വിഭാഗവും നല്‍കിയ പിന്തുണയും സാമ്പത്തിക സഹായങ്ങളുമാണ് പഠനത്തില്‍ മികവ് തെളിയിക്കാന്‍ പായലിനെ സഹായിച്ചത്. കങ്ങരപ്പടിയിലാണ് പായലും കുടുംബവും താമസിക്കുന്നത്. പായലിനെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാക്കണമെന്നതാണ് പിതാവ് പ്രമോദിന്റെയും ഭാര്യ ബിന്ദു ദേവിയുടെയും ആഗ്രഹം. വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുന്നതിനാല്‍ പായല്‍ നന്നായി മലയാളം സംസാരിക്കും. കേരളമിപ്പോള്‍ സ്വന്തം നാട് പോലെയാണെന്നും പായല്‍ പറയുന്നു.
ബീഹാര്‍ സ്വദേശിയായ പ്രമോദ് കുമാര്‍-ബിന്ദു ദേവി ദമ്പതികള്‍ 2011ലാണ് കേരളത്തില്‍ ജോലി അന്വേഷിച്ച് എത്തുന്നത്. കേരളത്തിലെത്തിയതോടെ മൂത്ത മകള്‍ പായലിനെ ഇടപ്പള്ളി ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. 85 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസും 95 ശതമാനം മാര്‍ക്കോചെ പ്ലസ് ടുവും പായല്‍ വിജയിച്ചു. 2017ലാണ് ബിഎ ഹിസ്റ്ററിക്ക് മാര്‍ത്തോമ കോളേജില്‍ ചേരുന്നത്. പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതോടെ അഭിനന്ദനപ്രവാഹമാണ് പായലിനെ തേടിയെ്തുന്നത്.












Click it and Unblock the Notifications