എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിളക്കമാര്‍ന്ന വിജയം..! അതിഥി തൊഴിലാളിയുടെ മകള്‍ക്ക് ഡിഗ്രിക്ക് ഒന്നാം റാങ്ക്, കയ്യടിച്ച് കേരളം

Google Oneindia Malayalam News

പെരുമ്പാവൂര്‍: എംജി സര്‍വകലാശാല പരീക്ഷയില്‍ വന്‍ വിജയം സ്വന്തമാക്കി അതിഥി തൊഴിലാളിയുടെ മകള്‍. സര്‍വ്വകലാശാല ബിഎ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയിലാണ് ബീഹാര്‍ സ്വദേശിനി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. മാര്‍ത്താമോ വനിതാ കോളേജ് വിദ്യാര്‍ത്ഥിനിയും ബീഹാര്‍ ഷെയ്ക്പുര സ്വദേശിനിയുമായ പായല്‍ കുമാരിയാണ് അഭിമാന നേട്ടം കൈവരിച്ചത്.

rank

Recommended Video

cmsvideo
Russia Looking For Partnership With India For Producing COVID-19 Vaccine | Oneindia Malayalam

ഇലയ രണ്ട് സഹോദരികള്‍ക്ക് വേണ്ടി പഠനം ഉപേക്ഷിച്ച് തൊഴിലിന് ഇറങ്ങാന്‍ തുനിഞ്ഞതായിരുന്നു പായല്‍. എന്നാല്‍ കോളേജ് മാനേജുമെന്റും ചരിത്ര വിഭാഗവും നല്‍കിയ പിന്തുണയും സാമ്പത്തിക സഹായങ്ങളുമാണ് പഠനത്തില്‍ മികവ് തെളിയിക്കാന്‍ പായലിനെ സഹായിച്ചത്. കങ്ങരപ്പടിയിലാണ് പായലും കുടുംബവും താമസിക്കുന്നത്. പായലിനെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാക്കണമെന്നതാണ് പിതാവ് പ്രമോദിന്റെയും ഭാര്യ ബിന്ദു ദേവിയുടെയും ആഗ്രഹം. വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുന്നതിനാല്‍ പായല്‍ നന്നായി മലയാളം സംസാരിക്കും. കേരളമിപ്പോള്‍ സ്വന്തം നാട് പോലെയാണെന്നും പായല്‍ പറയുന്നു.

ബീഹാര്‍ സ്വദേശിയായ പ്രമോദ് കുമാര്‍-ബിന്ദു ദേവി ദമ്പതികള്‍ 2011ലാണ് കേരളത്തില്‍ ജോലി അന്വേഷിച്ച് എത്തുന്നത്. കേരളത്തിലെത്തിയതോടെ മൂത്ത മകള്‍ പായലിനെ ഇടപ്പള്ളി ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. 85 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസും 95 ശതമാനം മാര്‍ക്കോചെ പ്ലസ് ടുവും പായല്‍ വിജയിച്ചു. 2017ലാണ് ബിഎ ഹിസ്റ്ററിക്ക് മാര്‍ത്തോമ കോളേജില്‍ ചേരുന്നത്. പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതോടെ അഭിനന്ദനപ്രവാഹമാണ് പായലിനെ തേടിയെ്തുന്നത്.

ഒടുവില്‍ ഇന്ത്യയുടെ സഹായം തേടി റഷ്യ, വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാവണം; ഉറ്റുനോക്കി ലോകം..!!ഒടുവില്‍ ഇന്ത്യയുടെ സഹായം തേടി റഷ്യ, വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാവണം; ഉറ്റുനോക്കി ലോകം..!!

കേരളം എല്ലാത്തിലും മുന്നിലാണ്, പക്ഷേ വൃത്തിയില്‍ അത്ര പോരാ: രാജ്യത്ത് ഏറ്റവും പിറകില്‍..!!കേരളം എല്ലാത്തിലും മുന്നിലാണ്, പക്ഷേ വൃത്തിയില്‍ അത്ര പോരാ: രാജ്യത്ത് ഏറ്റവും പിറകില്‍..!!

വലതുനിരീക്ഷകനെന്ന് വിശേഷിപ്പിച്ചു, മീഡിയാവണ്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത്; അപഹാസ്യമെന്ന് നിഷാദ്വലതുനിരീക്ഷകനെന്ന് വിശേഷിപ്പിച്ചു, മീഡിയാവണ്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത്; അപഹാസ്യമെന്ന് നിഷാദ്

Ernakulam
English summary
Bihar native Payal Kumari ranks first in MG University History and archaeology exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X