എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കലയെ ജനങ്ങളിലെത്തിക്കാന്‍ ബിനാലെ റേഡിയോ; 108 ദിവസം നീണ്ടു നില്‍ക്കുന്ന ഈ കലാവിരുന്ന് കേൾക്കാം!!

  • By Desk
Google Oneindia Malayalam News

കൊച്ചി: ആശയസംവാദത്തിലൂടെ പൊതുജനങ്ങളെ കലയുമായി കൂടുതലടുപ്പിക്കുക എന്ന കൊച്ചി ബിനാലെ നാലാം ലക്കത്തിന്‍റെ നയത്തിന്‍റെ ഭാഗമായി ഇക്കുറി ബിനാലെ റേഡിയോ ഒരുങ്ങി. സഫീന റേഡിയോ എന്ന സംവിധാനത്തിലൂടെ 108 ദിവസം നീണ്ടു നില്‍ക്കുന്ന ഈ കലാവിരുന്ന ലോകത്തിന്‍റെ ഏതു കോണിലിരുന്നും ആസ്വദിക്കാം. ആശയസംവാദങ്ങള്‍, കലാകാരുമായുള്ള അഭിമുഖം, സംഗീത പരിപാടികള്‍, എന്നിവയാണ് സഫീന റേഡിയോയുടെ ഉള്ളടക്കം. ബിനാലെ സംബന്ധിയായ വിവരങ്ങളും ചര്‍ച്ചകളുമെല്ലാം ഈ റേഡിയോ വഴി ലോകത്തെമ്പാടുമുള്ള ആസ്വാദകരിലേക്കെത്തും.

മഞ്ജു വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീകുമാർ മേനോൻ... മഞ്ജു തിരുത്തണം, പ്രതിസന്ധിഘട്ടത്തില്‍ കൈവിട്ടു

ഈ മേഖലയില്‍ പ്രാധാന്യമുള്ള വിഷയങ്ങളാണ് തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് സഫിന റേഡിയോ സ്ഥാപക അനബെല്ലെ ഡി ജെര്‍സിഗ്നി പറഞ്ഞു. ഇതിനോട് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ട്ടിസ്റ്റുകള്‍ക്ക് ഞങ്ങള്‍ നല്‍കുന്നു. രസകരവും സ്വതന്ത്രവുമായ സംഭാഷണങ്ങള്‍ എളുപ്പം പൊതുജനങ്ങളിലേക്കെത്തുമെന്നും അവര്‍ പറഞ്ഞു. ബിനാലെയുടെ അവസാന ദിനമായ 2019 മാര്‍ച്ച് 29 വരെ റേഡിയോ പ്രക്ഷേപണം ഉണ്ടാകും. റെസോണന്‍സ് എഫ് എം ലണ്ടന്‍ 104.4 ലാണ് ഈ റേഡിയോ ലഭിക്കുക. സഫീനയുടെയും കൊച്ചി-മുസിരിസ് ബിനാലെ വെബ്സൈറ്റ് വഴിയും ഇത് ലഭ്യമാണ്.

Binale

അഞ്ച് മുതല്‍ 40 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളതാകും പരിപാടികളെന്ന് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ റേച്ചല്‍ ബെന്നെറ്റ് പറഞ്ഞു. ശ്രീനഗര്‍ ബിനാലെ ക്യൂറേറ്റര്‍ വീര്‍ മുന്‍ഷി, അജയ് ദേശായി എന്നിവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ തുടങ്ങിയവ ഇതിനുദാഹരണമാണ്. 25 ഓളം പരിപാടികളാണ് ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് റേച്ചല്‍ പറഞ്ഞു.

യുഎഇ കേന്ദ്രമാക്കി 2015 ലാണ് സാംസ്കാരിക റേഡിയോ എന്ന നിലയില്‍ സഫീന ആരംഭിച്ചത്. കലാകാരډാര്‍, ചിന്തകര്‍, എഴുത്തുകാര്‍, തുടങ്ങിയവരുടെ ആശയങ്ങള്‍ ക്രോഡീകരിച്ച് സംപ്രേഷണം ചെയ്തു വരുന്നു. അവരുടെ ആശയങ്ങളും ശബ്ദവും സ്വതന്ത്രമായി അവതരിപ്പിക്കാനുള്ള അവസരമാണ് ഉണ്ടാക്കി നല്‍കുന്നതെന്ന് അന്ന ബെല്ലെ പറഞ്ഞു.

നാല് വര്‍ഷം മുമ്പ് യാത്രയ്ക്കിടെയാണ് സഫീന എന്ന ആശയം അന്ന ബെല്ലയുടെ മനസിലേക്കെത്തുന്നത്. ബൈബിള്‍ കഥയായ നോഹയുടെ പെട്ടകവുമായി ബന്ധമുള്ള പേരാണ് സഫീന. വലിയ പുറം ചട്ടയോടു കൂടിയ ഉപന്യാസങ്ങളുടെയും കവിതകളുടെയും സഞ്ചയത്തിന് പറയുന്ന പേര്‍ഷ്യന്‍ ഭാഷയിലുള്ള പേരാണ് സഫീനാഹ്. ഈ വിശേഷണങ്ങളെല്ലാം തന്‍റെ റേഡിയോയ്ക്ക് ചേരുന്നതാണെന്നും അന്ന പറഞ്ഞു.

ഈ പദ്ധതി ഇതിനകം തന്നെ വന്‍ വിജയമായി. വെനീസ് ബിനാലെയുടെ 56-ാമത് ലക്കത്തിലും ഡാക്ക ബിനാലെയിലും സഫീനയുടെ സേവനമുണ്ടായിരുന്നു. അന്യതയില്‍ നിന്നും അന്യോന്യതയിലേക്ക് എന്ന അനിത ദുബെയുടെ ക്യൂറേറ്റര്‍ പ്രമേയത്തെ പരമാവധി വിശകലനം ചെയ്യുകയാണ് സഫീന റേഡിയോയുടെ ലക്ഷ്യം. സ്റ്റാന്‍സ്/സ്റ്റാന്‍സ എന്നാണ് കൊച്ചി-മുസിരിസ് ബിനാലെയില്‍ ഈ പദ്ധതിയ്ക്ക് നല്‍കിയിരിക്കുന്ന ഉപനാമം.പുതിയ വീക്ഷണ കോണുകളുടെ തുടര്‍ച്ചയെ അംഗീകരിക്കുന്നതാണ് ക്യൂറേറ്റര്‍ പ്രമേയം. എതിര്‍ ശബ്ദത്തിനും ഉറച്ച പിന്തുണ നല്‍കുന്ന സമീപനം ഏറെ ആകര്‍ഷണീയമാണെന്ന് അന്ന ബെല്ലെ പറഞ്ഞു.

Ernakulam
English summary
Binale radion in Kochi-Muziris Biennale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X