എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എം സ്വരാജിനെതിരെ ഇ ശ്രീധരന്‍? തദ്ദേശ ഫലത്തില്‍ ബിജെപിക്ക് പ്രതീക്ഷ, മണ്ഡലം മറിക്കാനാകും

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ. കെ ബാബുവിനെ മറിച്ചിട്ട് സിപിഎം പ്രതിനിധി എം സ്വരാജ് 2016ല്‍ ശ്രദ്ധേയമായ വിജയം നേടിയ മണ്ഡലം. ഇത്തവണ കോണ്‍ഗ്രസ് പരിഗണിക്കുന്നവരില്‍ കെ ബാബുവിന്റെ പേരുമുണ്ട്. സിപിഎം സ്ഥാനാര്‍ഥി സ്വരാജ് തന്നെ എന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. എറണാകുളത്ത് സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാന്‍ എല്‍ഡിഎഫില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത ചോദ്യം എന്‍ഡിഎ സ്ഥാനാര്‍ഥിയായി ആര് എത്തുമെന്നതാണ്.

p

മെട്രോമാന്‍ ഇ ശ്രീധരന്റെ പേരാണ് ഏറ്റവും ഒടുവില്‍ പറഞ്ഞുകേള്‍ക്കുന്നത്. പാലാരിവട്ടം പാലവും കൊച്ചി മെട്രോയുമെല്ലാം ശ്രീധരന് അനുകൂലമായ ഘടകമാണെന്ന് ബിജെപി കരുതുന്നു. ബിജെപി കേന്ദ്ര നേതൃത്വമാണ് എറണാകുളം നഗര ഭാഗത്ത് വരുന്ന മണ്ഡലത്തില്‍ ഇ ശ്രീധരനെ മല്‍സരിപ്പിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ എം സ്വരാജിനെ പോലുള്ള ശക്തനായ ഇടതുപക്ഷ നേതാവിനെ മറിച്ചിടാന്‍ ശ്രീധരന് സാധിക്കുമോ എന്ന സംശയം ചില പ്രാദേശിക ബിജെപി നേതാക്കളിലുണ്ട്. എന്നാല്‍ വോട്ടിങ് ശതമാനം കൂട്ടാന്‍ സാധിച്ചേക്കുമെന്ന് അവര്‍ വിലയിരുത്തുന്നു. അതിന് കാരണം മറ്റൊന്നുമല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമാണ് തൃപ്പൂണിത്തുറയില്‍ ബിജെപി നടത്തിയത്.

1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിയാണ് പ്രതിപക്ഷത്ത്. എല്‍ഡിഎഫ് 21 സീറ്റ് നേടി ഭരണം പിടിച്ചപ്പോള്‍ 15 സീറ്റുമായി ബിജെപിയാണ് രണ്ടാംസ്ഥാനത്തുള്ളത്. ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കാന്‍ സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. കൊച്ചിയിലുള്ള ശ്രീധരന്റെ പരിചയ സമ്പത്തും അദ്ദേഹത്തിന്റെ പ്രശസ്തിയും മണ്ഡലത്തില്‍ അനുകൂല തരംഗമുണ്ടാക്കുമെന്ന് ബിജെപി കരുതുന്നു. കേരളത്തിന്റ മുഖ്യമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണ് ശ്രീധരന്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടുത്തിടെ പറഞ്ഞിരുന്നു. പാലക്കാട്, തൃശൂര്‍ മലപ്പുറത്തെ പൊന്നാനി എന്നീ മണ്ഡലങ്ങളിലും ശ്രീധരന്റെ പേര് ചര്‍ച്ചയിലുണ്ട് എന്നാണ് വിവരം.

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പംതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പം

ചേലക്കരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാകും? ജയന്തി രാജന്റെ പ്രതികരണം... ഇടതുകോട്ട മറിക്കാനാകുമോചേലക്കരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാകും? ജയന്തി രാജന്റെ പ്രതികരണം... ഇടതുകോട്ട മറിക്കാനാകുമോ

ദൃശ്യത്തിലെ കൊച്ചുകുട്ടിയല്ല എസ്തര്‍ അനില്‍- പുതിയ ചിത്രങ്ങള്‍

Ernakulam
English summary
BJP Considering Metroman E Sreedharan in Thrippunithura in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X