കൊച്ചി കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ച് ബിജെപി
കൊച്ചി; കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. കോര്‍പ്പറേഷനിലെ 43 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ചെര്‍ളായി അടക്കം ബാക്കി 9 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ഡിവിഷനുകളില്‍ സ്ഥാനാര്ര്ഥിത്വത്തെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത്.
കൊച്ചി കോര്‍പ്പറേഷനില്‍ നിലവില്‍ ബിജെപിയുടെ 2 സിറ്റിങ് കൗണ്‍സിലര്‍മാരില്‍ സുധാ രവിയുടെ പേര് മാത്രം ഉള്‍പ്പെടുത്തിയാണ് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്തി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.കഴിഞ്ഞ 30 വര്‍ഷമായി ചെര്‍ളായി ഡിവിഷനെ പ്രതിനിധീകരിക്കുന്ന ബിജെപിയുടെ ശ്യാമള പ്രഭുവിനെ ആദ്യ ഘട്ട സാഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോര്‍പ്പറേഷനില്‍ ആകെയുള്ള സീറ്റുകളില്‍ 52 സീറ്റുകളില്‍ ബിജെപിയും 22 സീറ്റുകളില്‍ ഘടക കക്ഷികളുമാണ് മത്സരിക്കുന്നത്.
ബിജെപി സംസ്ഥാന സെക്രട്ടറി ടിപി സിന്ധു സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട ബിജെപി പ്രവര്‍ത്തകരില്‍ പ്രമുഖയാണ്. കഴിഞ്ഞ 8 മാസക്കാലമായി കോര്പ്പറേഷന് തിരഞ്ഞെടുപ്പ് നേരിടാനുള്ള മുന്നൊരുക്കത്തിലായിരുന്നു ബിജെപി. സംഘടനാപരവും സാമൂഹികപരവുമായി ബിജെപി കോര്‍പ്പറേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.

Recommended Video
തദ്ദേശ തിരഞ്ഞെടുപ്പന്റെ പത്രിക സമര്‍പ്പണം വ്യാഴാഴ്ച്ച മുതല്‍ ആരംഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പത്രക സമര്‍പ്പണത്തിന് കടുത്ത നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ട് വെച്ചിരിക്കുന്നത്. പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിയടക്കം മൂന്ന് പേര് മാത്രമേ വരണാധികാരിക്കു മുന്നില്‍ ഹാജരാകാന്‍ പാടുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിക്കുന്നു. ഡിസംബറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications